23:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42303(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്ദി | color= 5 }} <center> <poem> നന്ദി , നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി , നിങ്ങൾക്ക് നന്ദി
നന്ദി , ഒരായിരം നന്ദി !
മറുമരുന്നില്ലാ മഹാവ്യാധിയെ തുടച്ചെറിയുവാ-
നായി നിൽക്കും ആരോഗ്യരക്ഷകർക്കും
ഇതു മറ്റൊരാൾക്കും പകരാതിരിക്കുവാൻ
ശ്രദ്ധയോടെയെത്തും സന്നദ്ധസേനകൾക്കും
ഉലകത്തിനൊക്കെയും ഉയിർ നൽകുവാനായ്
ഉടയവരെ ഓർക്കുവാൻ നേരമില്ലാതെ, മരണഭയമില്ലാതെ
ൈദവത്വമേറുന്ന മനസ്സുകൾക്കൊക്കെയും
നന്ദി ! ഒരായിരം നന്ദി !