കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പറഞ്ഞു കേട്ട കഥകൾ

12:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പറഞ്ഞു കേട്ട കഥകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പറഞ്ഞു കേട്ട കഥകൾ

ഓർമകൾക്കുമേൽ ഇത്തിൾകണ്ണികൾ വേരാഴ്ത്തി
ഓരോരോ തുള്ളികളായി ഉൗററിയെടുത്തുകൊണ്ടിരുന്നു
ബാല്യ കൗമാരം യവ്വനം എല്ലാം തീർന്നുപോയി
വാർധക്യം മാത്രം ബാക്കിയായി
ഇരുട്ടായിരുന്നെങ്കിലും തപ്പിനോക്കി കാണാതായിരിക്കുന്നു
എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു
വെളിച്ചം വീഴും വരെ കാത്തിരിക്കണം കാത്തിരുന്ന്
ഒരു യുഗം കഴിയും വരെ ...... സൂര്യൻ ഉദിച്ചതേയില്ല
ഇനി യാത്രയാക്കാം കാലൻ കൂടെയും കോളാമ്പിയും
പിന്നെ മാവിൻ ചോട്ടിലെ അരയടി മണ്ണും
ദിനയാത്രങ്ങൾ ഒഴിന്നും അസ്ഥിക്കൂടമായിരിക്കുന്നു
ഇനി മാന്തിഎടുക്കാം
ഈ ഓട്ടമരത്തിൻ ആത്മാവ് കുടികൊള്ളുന്നുണ്ടാവാം
നാളെ അതും വെട്ടാം മേൽക്കൂരയ്ക്ക് ഉറപ്പുള്ള തടിയാവട്ടെ
ഒറ്റമരം പെയ്തു അവസാനമായി പെയ്തു
കരിയിലകൾ മാത്രം ബാക്കിയായി .....
കരിയില കാറ്റിനോടായി ഇങ്ങനെ പറന്നു
യുഗങ്ങൾക്കുമെത്രയോ അപ്പുറം ഇവിടെ മരുഭൂമിയായിരുന്നുവെത്രെ
ജീവിതങ്ങൾ മരുപ്പച്ച അടി അലന്നിരുന്നുവെത്രെ ......
ഒടുക്കം മണ്ണിലലിഞ്ഞ് പോയത്രേ മണലായി തീർന്നുവത്രെ ...............

സുഹൈൽ എൻ
9 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത