ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - അറിയേണ്ടതെല്ലാം

13:29, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 - അറിയേണ്ടതെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 - അറിയേണ്ടതെല്ലാം

നമുക്കറിയാം ലോകത്തെ ഇന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്നത് ഭൂതങ്ങളോ, പ്രേതങ്ങളോ ഒന്നുമല്ല. അത് ഒരു ചെറിയ വൈറസ് ആണ്, അല്ല കാഴ്ച്ചയിൽ ചെറുതാണെകിലും അവൻ അപകടകാരിയാണ്. ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിവുള്ള ഒരു ഭീകരനാണ് ഇവൻ. ലോകത്തിലെ പ്രാധാന ശക്തികളായ ബ്രിട്ടനേയും, അമേരിക്കയെയും ഇവന് പേടിയില്ല, പുരുഷനോ, സ്ത്രീയോ, വൃദ്ധനോ, കുട്ടിയോ വ്യത്യാസമില്ലാതെ ഇവൻ ഓരോരുത്തരെയും കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. തോക്കിനെയോ, ബോംബിനെയോ ഇവന് പേടിയില്ല. അത്രയും ഭീമാകാരനാണ് ഇത്.ഇന്ന് ലോകരാജ്യങ്ങളെല്ലാം ഭയക്കുന്ന ഈ ഭീകരന്റെ പേര് COVID 19 എന്നാണ്. കൊറോണ എന്നാ വൈറസ് ആണ് ഈ രോഗം പടർത്തുന്നത്. ചൈനയിലെ വുഹാൻ എന്നാ നഗരത്തിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിനാൽ വുഹാൻ ഇതിന്റെ പ്രഭവ കേന്ദ്രം എന്നു അറിയപ്പെടുന്നു. ഇതിന് ഇതുവരെ ഒരു മരുന്നോ,വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല.

എന്താണ് കൊറോണ? ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകരാജ്യങ്ങളിലെല്ലാം ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു.ചൈന കഴിഞ്ഞാൽ ഇറ്റലിയും,അമേരിക്കയും ആണ് ഇന്ന് ഇത് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചിരിക്കുന്നത്.കൊറോണ എന്ന വൈറസ് നമ്മുടെ ശരീരത്തിലെ ശ്വാസകോശത്തെയും അതുപോലെതന്നെ ചിലപ്പോൾ കിഡ്നിയെയും ബാധിക്കും.ഇത് നമ്മളുടെ വായിലൂടെയോ കണ്ണിലുടെയോ നമ്മുടെ ശരീരത്തിൽ കടന്നു കൂടും. നമ്മുടെ തൊണ്ടയിലൂടെ ഇത് ശ്വാസകോശത്തിൽ എത്തിയിട്ട് ഇത് അവിടെ വെച്ച് Binary Fission എന്നാ പ്രകിയ നടത്തി ഇതിന്റെ സംഖ്യ വർധിപ്പിക്കുന്നു എന്നിട്ട് ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക്‌ ഇത് കടന്നു കൂടുന്നു. ശ്വാസകോശത്തിൽ ഇത് ചെറിയ അളവിൽ വലപോലെ ഒരു പാളി ഉണ്ടാക്കുന്നു. അങ്ങനെ നമ്മുക്ക് ശ്വാസ തടസം അനുഭവപ്പെടുന്നു.പെട്ടന്ന് തന്നെ നമ്മുക്ക് ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആകുന്നു അങ്ങനെ ആണ് സാധാരണയായി ആളുകൾ മരിക്കുന്നത് .ഇനി എന്തെങ്കിലും തരത്തിലുള്ള മറ്റു അസുഖങ്ങൾ ഉണ്ടങ്കിൽ പെട്ടന്ന് തന്നെ വൈറസ് ആ ഭാഗത്തു കയറി പെട്ടന്ന് പെറ്റുപെരുകി ആ അവയവത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാണ്ടാക്കുന്നു, ഇങ്ങനെ ആളുകൾ മരിക്കുന്നു . കൊറോണ എന്നത് ഒരു RNA വൈറസ് ആയതുകൊണ്ടാണ് ഇത്രയും അതികം അപകടകാരിയായത്, കാരണം ഇത് RNA കോശത്തിന്റെയും DNA കോശത്തിന്റെയും ഇടക്കാണ് ഇത് കയറുക അതിനാൽ ശരീരത്തിന് ഈ വൈറസിന്റെ സാനിധ്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു.അങ്ങനെയാണ് പെട്ടന്ന് തന്നെ ആളുകൾ മരണത്തിന് കീഴടങ്ങുന്നത്.

ഇന്ന് നമ്മുടെ ലോകം ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയും അതോടൊപ്പം വളർന്നുകൊണ്ടിരിക്കുന്നു. പണ്ടുള്ളതുപോലെയുള്ള പരിസ്ഥിതി അല്ല ഇപ്പോൾ പാരിസ്ഥിതികമായും അല്ലാണ്ടും ഒട്ടനവധി കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു.ജനങ്ങൾ തിങ്ങിനിറഞ്ഞാണ് ഓരോ നഗരത്തിലും വസിക്കുന്നത്.ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു വൈറസ് വന്നാൽ അത് വ്യാപിക്കാൻ വളരെ എളുപ്പമാണ്, പ്രേത്യേകിച്ച് അമേരിക്ക പോലുള്ള ഒരു രാജ്യത്ത്.KOVID 19 ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ ഏകദേശം 1.3 കോടി ആൾക്കാരാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നഗരത്തിൽ വൈറസ് വ്യാപിക്കാൻ വളരെ എളുപ്പമാണ്. അതിനാൽ പരിസ്ഥിതി,അല്ലെങ്കിൽ ഒരു നഗരത്തിലെ ആൾകൂട്ടം അവിടത്തെ ജനസംഖ്യ എല്ലാം ഈ വൈറസ് വ്യാപിക്കാൻ ഉള്ള ഒരു പൊതുഘടകമാണ്.

ഈ വൈറസ് വരാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ശുചിത്വം തന്നെയാണ്. ഇടക്കിടക്ക് കൈകൾ കുറഞ്ഞത് 20 സെക്കൻഡ് സമയമെടുത്തെങ്കിലും കഴുകി വൃത്തിയാക്കുക.ശേഷം ആൽക്കഹോൾ കണ്ടന്റുള്ള സാനിറ്റൈസർ ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് അല്ലെങ്കിൽ തുണിയോ ഉപയോഗിച്ച മുഗം മറക്കുക. ദേഹശുചിത്വം നടത്തുക. ഇങ്ങനെ ഒരു പരിധിവരെ നമ്മുക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാൻ സാധിക്കും അങ്ങനെ നമ്മുക്ക് കൊറോണയെ തുടച്ചു നീക്കാൻ സാധിക്കും.

കൊറോണ എന്ന മഹാമാരിക്ക് ഇതുവരെ ഒരു വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.അതിനാൽ ഇതിനു ആകെയുള്ള ഒരു മരുന്ന് എന്നു പറയുന്നത് സാമൂഹ്യകലം പാലിക്കുക എന്നതാണ്. രോഗ ലക്ഷണങ്ങളോ രോഗബാധിതരായോ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.രേഗബാധിത സ്ഥലത്ത് പോയാൽ കുളിച്ച് കൈ ചൂട് വെള്ളവും സോഅപും അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച വൃത്തിയാക്കുക.രോഗലക്ഷണങ്ങൾ ഉള്ളവരായി ഇടപെടുമ്പോൾ മാസ്ക് ഉപയോഗിക്കുക. വിദേശത്തുനിന്ന് വന്നവർ 28 ദിവസം ക്വാറന്റൈനിൽ കഴിയുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക. കൂട്ടം കൂടി നടക്കാതിരിക്കുക, രണ്ടു പേർ മാത്രം ഒരു വണ്ടിയിൽ യാത്ര ചെയ്യുക,പരമാവധി ആൾകൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറുക അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. ഇത് ആരെങ്കിലും ലംഖിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. വീടും പരിസരവും ശുദ്ധിയാക്കുക.

അമാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമല്ല മാനുഷികമായ കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മുക്ക് സൂപ്പർഹീറോസ് ആകാൻ കഴിയും. അതുകൊണ്ട് ഇത്തരത്തിലുള്ള മാനുഷികമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മൾക്ക് ഒരുരുത്തർക്കും സൂപ്പർഹീറോസ് ആകാം. നിപ എയും പ്രളയത്തെയും അതിജീവിച്ച പോലെ ഈ കോറോണയെയും നമ്മുക്ക് അതിജീവിക്കാം.

അലോക് ജിതീഷ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം