കൂട്ടുകാരേ നിങ്ങളറിഞ്ഞോ .... . കൊറോണ രോഗം വന്നല്ലോ ലോകമാകെ പരന്നല്ലോ . നമ്മുടെനാട്ടിലും ,കുഞ്ഞു കേരളത്തിലും വന്നുപറ്റിയല്ലോ കൊറോണ , കൂട്ടുകാരേ ഒന്നുകേൾക്കൂ ഞാൻ പറയുന്നതൊന്നുകേൾക്കൂ . നിങ്ങളിൽ രോഗം എത്താതെ ശുദ്ധിയായി വീട്ടിലിരുന്നോളൂ. ആവശ്യസാധനം മേടിച്ചീടുവാൻ നിദ്ദേശം പാലിച്ചു പൊയ്ക്കോളൂ . ചന്തയിൽ പോയാൽ മൂന്നടി അകലം പാലിച്ചീടുവാൻ ഓർത്തോളൂ. കൊറോണമാരി വന്നതുകൊണ്ട് സന്തോഷം ആർക്കെന്നറിഞ്ഞീടണ്ടേ . ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ പ്രകൃതിയിലെ സർവജീവജാലങ്ങൾക്കും സന്തോഷമാണെ സന്തോഷം . ദൈവത്തെച്ചൊല്ലി പാട്ടില്ലാ രാഷ്ട്രീയംചൊല്ലി പാട്ടില്ലാ സൗണ്ട് പെട്ടികൾ എങ്ങുമില്ലാ വാഹനപ്പുക ഇല്ലേയില്ലാ കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ ചൊല്ലിത്തരുന്നത് കേട്ടില്ലെങ്കിൽ മഹാമാരി വന്നീടുമേ പിന്നെയും പിന്നെയും വന്നീടുമേ .....