ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ഇരുൾ മൂടിയ പാതയിൽ

14:42, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ) (''''ഇരുൾ മൂടിയ പാതയിൽ''' ''ആദിത്യൻ.വി'' വിരഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരുൾ മൂടിയ പാതയിൽ

                    ആദിത്യൻ.വി

വിരഹം വിഴുങ്ങി കിതക്കുന്നു മാനവർ ഇരുൾ മൂടിയൊരീ പാതയിൽ ഹൃദയ തേങ്ങലിൽ ഉരുകുന്നു നിരാശ്രയർ എവിടെ മറഞ്ഞുവെൻ ശരത് കാലവും ഇരവിൻ വ്രണങ്ങളിൽ കുളിരു ചുരത്തിയ പകൽ കാറ്റേ ......... എവിടെയെൻ? എവിടെയെൻ ശരത്കാലവും ഇവിടെ എന്തുണ്ടായിരുന്നെന്നവർ മറന്നുപോയ് ഇനി എന്തെന്നുള്ള നെട്ടോട്ടത്തിൽ കിതക്കുന്നു കുതിരയെ പോലവർ. ഹൃദയം മറന്നു സ്നേഹം മറന്നു സംസ്കാരം മറന്നു ഇത്രയും നികൃഷ്ട ഹീനമാണീ താഴ്വര എവിടെയെൻ? എവിടെയെൻ ശരത്കാലവും പകൽകാറ്റേ ....