സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കാഴ്ച
കാഴ്ച
കാറ്റ് ആഞ്ഞുവീശി. ആഞ്ഞിലിയിലെ മഞ്ഞക്കിളിയുടെ കൂട് ആടി ഉലഞ്ഞു.കാവ്യയുടെ ചുണ്ടുകൾ വിതുമ്പി. കവിളിലെ നനവ് ചുണ്ടിലെത്തിയപ്പോൾ അതിന് ഉപ്പ് രുചി ഉണ്ടായിരുന്നു.ഇനിയൊന്നും കാണണ്ട. അവൾ കണ്ണുകൾ മുറുകെ പൂട്ടി.
പറമ്പിന്റെ കോണിൽ കാക്കകൂട്ടം മഞ്ഞതൂവലുകൾ പറമ്പിലാകെ പറന്നുയർന്നു. അപ്പോഴും മഞ്ഞകിളി കുഞ്ഞുങ്ങൾ കരഞ്ഞില്ല.
പിഞ്ചുമാംസങ്ങൾ കാക്കക്കാലുകൾ മാന്തികീറി. ചോര.... പറമ്പിലാകെ ചോര...... കാവ്യ ചാരുകസേരയുൽ നിന്നും എഴുന്നേൽക്കാനാഞ്ഞു.തുറന്നുതുറിച്ച് മിഴികൾക്ക് കാഴ്ചയില്ല. ആ കുഞ്ഞുമാംസങ്ങൾ വാരിപുണരാൻ തോന്നി. കാലുകളെവിടെ...? ചാവുമണം നാസികതുമ്പിൽ പൊള്ളലേൽപ്പിച്ചു.
|