സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം


മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.

സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010Sabarish


ചരിത്രം

1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍സാലിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫിലോജോസഫിന്റെയും കൈകളില്‍ ഭദ്രമായിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു. മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന് കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ.

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും മലപ്പുറം പട്ടണത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു. സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സരത്തില്‍ പത്താം തരത്തിലെ അപര്‍ണ. പി ഒന്നാം സ്ഥാനം നേടി. അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ ക്വിസ് മത്സരത്തില്‍ ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനതല സാമൂഹ്യശാസ്ത്രമേള തുടങ്ങിയതു മുതല്‍ ഒന്നും,രണ്ടും വര്‍ഷം സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും

സയന്‍സ് ക്ലബ്' വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍ സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ അടിസ്ഥാനത്തില്‍ “Best science school “ എന്ന പദവി നേടിയ ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒന്നായി സെന്റ് ജമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടു.

മാനേജ്മെന്റ്

സിസ്റ്റെര്സ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റെര് സിസിലി മദെര് പ്രൊവിന്സിഒനല്ലും റെവ. സിസ്റ്റെര് രൊസാന്ന ഉലഹന്നാന കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റെര് ഫിലൊമിന ജൊസഫ്, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സ്രീമതി ഗ്രേസി. റ്റി. എ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : sr.ഇമ്മാനുവല |sr.ജൊയിസ് |sr.daisy | sr.രൊസാന്ന് ഉലഹന്നാനെ |sr. ലീല| sr.ഐരിന | sr.ഫിലൊമിനാ ജൊസഫ|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.041836" lon="76.08058" zoom="18" width="500" height="350" selector="no" controls="none"> (S) 11.041452, 76.080704, സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം </googlemap>