മാതാ എച്ച് എസ് മണ്ണംപേട്ട/മൾട്ടി പർപ്പസ് കോർട്ട്
മൾട്ടി പർപ്പസ് കോർട്ട്![](/images/thumb/5/53/22071_multipurpose_court.jpg/26px-22071_multipurpose_court.jpg)
![]() |
![]() |
![]() |
ഹൈടെക്, അക്കാദമിക, കലാ രംഗങ്ങളിൽ സംസ്ഥാനത്തിലെ മുൻ നിരയിലെ വിദ്യാലയമാണ് മണ്ണംപ്പേട്ട മാതാ ഹൈസ്ക്കൂൾ.കായികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ് ഇന്നിന്റെ ഏറ്റവും ആവശ്യം എന്ന് മനസ്സിലാക്കി - ഞങ്ങൾ കായികരംഗത്ത് മറ്റൊരു ചുവടുവെപ്പിന് നാന്ദി കുറിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗവ / എയ്ഡഡ് സ്കൂൾ മേഖലയിലെ ആദ്യത്തെ മൾട്ടി പർപ്പസ് കോർട്ട് . മാനേജ്മെന്റ്, സ്റ്റാഫ് ,പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സംരഭം പൂർത്തിയാക്കിയത്.ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികവു തെളിയിച്ച കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാതാ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പുതിയ മൾട്ടി പർപ്പസ് കോർട്ടിൽ ശാസ്ത്രീയമായ കായികപരിശീലനം നൽകുക വഴി ഇനിയും ദേശീയ താരങ്ങളെ വാർത്തെടുക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയുമാണ് ലക്ഷൃമിടുന്നത്.