ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്

   ലിറ്റിൽ കൈറ്റ്സ്സ്(ഐ.റ്റി. ക്ളബ്ബ്)
        ലിറ്റിൽ കൈറ്റ്സ്സിന്റെ യൂണിറ്റ്തല ഉത്ഘാടനം സ്കൂൾ പി.റ്റി.എ.പ്രസിഡന്റ്

ശ്രീ മണികണ്ഠൻ നിർവ്വഹിച്ചു. കൈറ്റ്സ്സ് പ്രോജക്റ്റ് ആഫീസ് നടത്തിയ യോഗ്യതാ- പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സ്സിലെ അംഗങ്ങളെ തെരഞ്ഞെടുത്തത്. ഒൻപതാം ക്ളാസ്സിലെ 32 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ജൂൺ മാസം മുതൽ ക്ളാസ്സുകൾ ആരംഭിച്ചു. എല്ലാ ആഴ്ചയും ബുധനാഴ്ച ദിവസം വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.

       ജൂൺ, ജൂലൈ മാസങ്ങളിൽ അനിമേഷൻ വിഭാഗത്തിൽ പരിശീലനം നൽകുകയുണ്ടായി. കുട്ടികൾ ഈ വിഭാഗത്തിൽ ജിംപ്, ഇങ്ക്സ്കേപ്പ്, റ്റുപ്പി റ്റൂബ് ഡെസ്ക്,

ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, എന്നിവയിലൂടെ വീഡിയോ എഡിറ്റിംഗ്, ഷോട്ട് ഫിലിം നിർമ്മാണം എന്നിവ തയ്യാറാക്കി. ആഗസ്റ്റ്മാസം കുട്ടികൾക്ക് സ്കൂൾതല ക്യാംപ് അനിമേഷൻ വിഭാഗത്തിൽ നടത്തി. ജിഷ്ണു. സി.എസ്സ്. വരച്ച് അനിമേഷൻ ചെയ്ത കുഞ്ഞനുറുമ്പും മുട്ടനുറുമ്പും എന്ന ഹ്രസ്വചിത്റം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് മലയാളം കംപ്യൂട്ടിംഗ്,സ്കരാച്ച്, എന്നീ വിഭാഗങ്ങളിൽ പരിശീലനം നടത്തുക- യുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ സബ് ജില്ലാതല ക്യാംപ് നടത്തുവാനും നമ്മുടെ സ്കൂളിന് സാധിച്ചു. സബ്‍ ‍ജില്ലാതലത്തിൽ ‍ജിഷ്ണു, റോഷൻ, ആദിത്യൻ, സ്വപ്നാജോയ് അനഘനന്ദ, അഭിരാമി, കാവ്യ, എന്നീ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിൻ 2019