സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്തോമസ് എച്ച് എസ് എസ് എരുമേലി
വിലാസം
എരുമേലി

കോട്ടയം‌‌ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം‌‌
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Stthomashss




ആമുഖം

കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വര്‍ഷം തോറും ഈ ഗ്രാമത്തില്‍ വന്ന് അയ്യപ്പസ്വാമിയേയും വാവര്‍ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താല്‍ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തില്‍ പ്രഥമസ്ഥാനത്തു നില്‍ക്കു്ന്നു ഈ സ്ക്കൂള്‍. ഒരമ്മയുടെ സ്നേഹം നുകര്‍ന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാന്‍ ഈ വിദ്യാലയത്തിന്റെ മക്കള്‍ക്കു കഴിയുന്നു. ആദ്ധ്യാല്‍മികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.

ചരിത്രം

'ഭൗതികസൗകര്യങ്ങള്‍''''''

ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബുകള്‍ ,മള്‍ട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കള്‍ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കുവേണ്ടി ഫാഷന്‍ ടെക്നോളജി കോഴ്സ് സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് ഈറ്ോലീ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീ. ജേക്കബ് മാത്യുവും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ആന്‍സമ്മ തോമസുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. റവ. ഫ. എബ്റാഹം നെടുംതകിടി‌‌\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആന്‍റണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററര്‍ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കല്‍ ശ്രീ.എ.ടി.ജോസഫ് അറയ്ക്കല്‍\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കല്‍ ശ്രീ. വി.ജെ ജോസഫ് വാതല്ലൂര്‍ ശ്രീ. പി.ഒ. ജോണ്‍ പുതുപ്പറമ്പില്‍ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പില്‍ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പില്‍ ശ്രീ.ബേബി സെബാസേറ്റ്യന്‍ ളാമണ്ണില്‍ ശ്രീ.ജേക്കബ് മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എരുമേലി പരമേശ്വരന്‍ പിള്ള മാര്‍ മാത്യു അറയ്ക്കല്‍

വഴികാട്ടി

<googlemap version="0.9" lat="9.485953" lon="76.848013" zoom="16" width="350" height="350" controls="none"> 9.486563, 76.847188, st Thomas HSS Erumely </googlemap>