എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19
അക്കാദമിക മാസ്റ്റർപ്ലാൻ-2018-2019 ആമുഖം
2018-2019 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർപ്ലാൻ ഇൗ വർഷത്തെ ആദ്യത്തെ സ്ക്കൂൾ S.R.Gമീറ്റിംഗിൽ വച്ച് ഹെഡ്മിസ്ട്രസ് T.O.സലിലകുമാരിയുടെ അധ്യക്ഷതയിൽ വച്ച് നടന്ന സംഘചർച്ചയിൽ രൂപീകരിച്ചു. കാട്ടാക്കട BPOശ്രീ.കെ. സതീഷ് ചർച്ച നയിച്ചു. C.R.Cകോ ഡിനേറ്റർ ശ്രീമതി T.R.ഷൈനിയുടെ പങ്കാളിത്തവുമുണ്ടായിരുന്നു യോഗം ഗുണതാ സൂചകങ്ങൾ പരിഗണിച്ച് വിദ്യാലയത്തിന്റെ നിലവിലുള്ള അവസ്ഥ വിശക ലനംചെയ്തു. കഴിഞ്ഞ വർഷത്തെ മാസ്റ്റർപ്ലാൻ അവലോകനം നടത്തിയതിനുശേഷം വിഷയാടി സ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് നിശ്ചിത ഫോർമാറ്റിൽ ഇൗ വർഷത്തെ പദ്ധതിയുടെ കരട് മെച്ച പ്പെടുത്തി എഴുതി. ഗ്രൂപ്പുകൾ തയ്യാറാക്കിയ നിർദ്ദേശങ്ങൾ പൊതുവായി അവതരിപ്പിച്ചു.ഒാരോ അവതരണത്തിനു ശേഷവും ചർച്ചചെയ്ത് കൂട്ടിച്ചേർക്കൽ നടത്തി സമ്പുഷ്ടമാക്കി ഇൗ വർഷം നടപ്പിലാക്കേണ്ട പദ്ധതികളെ CWSN കുട്ടികൾക്ക് കൂടി പ്രത്യേക പരിഗണന നൽകുന്ന വിധത്തിൽ 5 മേഖലകളായി തരംതിരിച്ചു.