പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 1 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) (' {{PHSSchoolFrame/Pages}} == <span style="color:#FB3500">'''<span style="color:#FB3500">'''സ്വാതന്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യദിന ആഘോഷം

72-ാംമത്തെ സ്വാതന്ത്ര്യദിന ആഘോഷം 2018

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം( സെപ്തംബർ5, 2018)

അദ്ധ്യാപകരെ ആദരിക്കുന്നു

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

വിദ്യാർത്ഥികൾക്ക് പായസം വിതരണം ചെയ്യുന്നു

സ്കൂൾതല പ്രവർത്തനം
സെപ്തംബർ 5 അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി, അസംബ്ലി ഗ്രൗണ്ടിൽ നടത്തി. കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഒരു വിദ്യാർത്ഥി പ്രഥമ അധ്യാപകന്റെ സ്ഥാനം വഹിക്കുകയും അസംബ്ലിക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഈശ്വരപ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിക്കുകയും മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകദിനത്തെക്കുറിച്ച് സന്ദേശം നൽകി. കുട്ടികൾ അധ്യാപകദിന ഗാനാലാപനം നടത്തി.വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകനെയും പ്രിൻസിപ്പാളിനെയും മറ്റെല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു, അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. 11.30ന് പായസം വിതരണം ചെയ്തു.

എൻ സി സി യുടെ അധ്യാപക ദിന ആഘോഷം

അധ്യാപകദിനത്തിൽ എൻ.സി.സി.യിൽ ക്ലാസുകൾ കൈകാര്യം ചെയ്തത് വിദ്യാർത്ഥികളാണ്.

വിദ്യാർത്ഥികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു