പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫലകം:Pkshss
2020-21
2019-20
2018-19
- പ്രവേശനോത്സവം 2018
- എയറോബിക്സ്
നമ്മുടെ സ്കൂളിൽ എയറോബിക്സിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് നമ്മുടെ സ്കൂളിലെ ദീപ്തി ടീച്ചറാണ്. എല്ലാവർഷവും കുട്ടികൾക്ക് എയറോബിക്സിസിന്റെ പരിശീലനം നൽകുകയും വാർഷിക ദിനത്തിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
- 72-ാം സ്വാതന്ത്ര്യദിന ആഘോഷം 2018
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.
- അദ്ധ്യാപകദിനം ( സെപ്തംബർ5, 2018)
അദ്ധ്യാപകരെ ആദരിക്കുന്നു
അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
വിദ്യാർത്ഥികൾക്ക് പായസം വിതരണം ചെയ്യുന്നു
സ്കൂൾതല പ്രവർത്തനം
സെപ്തംബർ 5 അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി, അസംബ്ലി ഗ്രൗണ്ടിൽ നടത്തി. കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഒരു വിദ്യാർത്ഥി പ്രഥമ അധ്യാപകന്റെ സ്ഥാനം വഹിക്കുകയും അസംബ്ലിക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഈശ്വരപ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിക്കുകയും മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകദിനത്തെക്കുറിച്ച് സന്ദേശം നൽകി. കുട്ടികൾ അധ്യാപകദിന ഗാനാലാപനം നടത്തി.വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകനെയും പ്രിൻസിപ്പാളിനെയും മറ്റെല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു, അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. 11.30ന് പായസം വിതരണം ചെയ്തു.
എൻ സി സി യുടെ അധ്യാപക ദിന ആഘോഷം
വിദ്യാർത്ഥികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു
- ലഹരിവിരുദ്ധദിനം 2018
ലഹരിവിരുദ്ധദിന മാജിക് ഷോ 2018
NSS ന്റെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഒരു മാജിക് ഷോ നടത്തി. മജീഷ്യൻ ' നാഥ് ' ആണ് മാജിക് ഷോയ്ക്ക് മേൽനോട്ടം നൽകിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങളെ കുറിച്ചും, ഭക്ഷ്യ സുരക്ഷ, ജീവിത ശൈലി രോഗങ്ങൾ, എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ മായിരുന്നു ഈ ഷോയിൽ പ്രാധാന്യം നൽകിയത് .പോസ്റ്ററ്റർ രചനയും അതിന്റെ പ്രദർശനവും നടത്തി.
- പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനം പ്രധമാധ്യാപകൻ പ്രത്യേക സന്ദേശം നൽകി. വിദ്യാലയ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. വൃക്ഷ തൈകളെ ഇന്നും കുട്ടികൾ വെള്ളമൊഴിച്ച് പരിപാലിക്കുന്നു.
- ഹിന്ദി ദിനാചരണം
സെപ്റ്റംബർ - 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. അതിൽ പ്രധാനപ്പെട്ട് അസംബ്ലി പൂർണ്ണമയും ഹിന്ദിയിലായിരുന്നു. വിദ്യാർത്ഥികളാണ് ഓരോ പ്രവർത്തനങ്ങളും കൈകാര്യം ചെയ്തത് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച്ഹിന്ദി അധ്യാപകർ ക്ലാസിലെ കുട്ടികളെ ബോധ്യപ്പെടുത്തി.
हिन्दी दिवस प्रत्येक वर्ष १४ सितम्बर को मनाया जाता है। १४ सितम्बर १९४९ को संविधान सभा ने एक मत से यह निर्णय लिया कि हिन्दी ही भारत की राजभाषा होगी। इसी महत्वपूर्ण निर्णय के महत्व को प्रतिपादित करने तथा हिन्दी को हर क्षेत्र में प्रसारित करने के लिये राष्ट्रभाषा प्रचार समिति, वर्धा के अनुरोध पर वर्ष १९५३ से पूरे भारत में १४ सितम्बर को प्रतिवर्ष हिन्दी-दिवस के रूप में मनाया जाता है।
- കേരള പോലീസ് സ്മൃതിദിനം പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
- കേരളപ്പിറവി-2018 നവംബർ 1
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
ഉപന്യാസ രചന മത്സരം- കേരളപ്പിറവി
- ആക്ഷൻ പ്ലാൻ പ്രവർത്തനം 2018
പഠനയാത്ര-പാലോട്
- മലയാളത്തിളക്കം വിദ്യാഭ്യാസ പദ്ധതി 2018
https://youtu.be/iSMHY3zx1Hg
മലയാളത്തിളക്കം വിജയോത്സവം
- ഭിന്നശേഷി വാരാഘോഷം
ഭിന്നശേഷി വാരാഘോഷത്തോട് അനുബന്ധിച്ചു സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങൾ...............
വിഷയം- ഭിന്നശേഷി സൗഹൃദ വിദ്യാലയം
- ഭിന്നശേഷി ദിന ഭവനസന്ദർശനം
ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ഭവനസന്ദർശനം
- ലോക ഭിന്നശേഷി വാരാചരണം (ബി ആർ സി)
- ക്ലാസ്തല ക്രിസ്തുമസ് ആഘോഷം
- സ്കൂൾതല ക്രിസ്തുമസ് ആഘോഷം
https://youtu.be/A3K_IzU_fco
- ആനുവൽ ഡെ 2018-19
- 70-ാം റിപ്പബ്ലിക്ദിനം 2018-19
- സ്വച്ഛാഗ്രഹ് ക്ലീൻ ക്യാമ്പസ് സമ്മാനധാനം 2018-19
- സ്വച്ഛാഗ്രഹ് മീറ്റിങ് 2018-19
- പഠനോത്സവം 2018-19
- ക്ലാസ്സ് ഫങ്ഷൻ 2018-19
- യാത്രയയപ്പ് 2018-19
ഹെഡ്മാസ്റ്റർ സനൽകൂമാർ സാർ, സാബു സാർ, അശോക് കുമാർ സാർ, ഷൈലജ ടീച്ചർ (29-03-2019)