എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

12:24, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) (വിപുലീകരണം)

ശാരീരികവും മാനസികവുമായ കഴിവുകളുടെ വികാസം, ആരോഗ്യകരമായ ജീവിതശീല‍ങ്ങൾ വളർത്തുക, കുട്ടികളുടെ കായിക മികവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടി ഒരു സ്പോർട്സ് ക്ലബ് സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യാപികയായ സിന്ധു പി എൽ സ്പോർട്സ് ക്ലബിന്റെ കൺവിനർ സ്ഥാനം അലങ്കരിക്കുന്നു. സ്പോർട്സിന് പ്രത്യേകമായി ഒരു മുറി സജ്ജീകരിച്ചിരിക്കുന്നു.

                   1999 മുതൽ നെയ്യാറ്റിമ്‍കര ജില്ലാ അത് ലറ്റിക് മീറ്റിലും ഇപ്പോൾ സബ്ജില്ലാ മീറ്റിലും ഓവറോൾ ചാമ്പ്യൻമാരും റണ്ണർ അപ്പും ആയിക്കൊണ്ടിരിക്കുന്നു. എല്ലാ വർഷവും കുറഞ്ഞത് 5 വിദ്യാർത്ഥിനികളെങ്കിലും സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ പങ്കെടുത്ത് വരുന്നു. സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഇവിടത്തെ വിദ്യാർത്ഥിനികൾ സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ മെഡലുകൾ കരസ്ഥമാക്കികൊണ്ടിരിക്കുന്നു.