സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗിഫ്റ്റ്ഡ് ചിൽഡ്രൻ

14:36, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) (' സെന്റ് . ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിൽ 1 മുതൽ 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
       സെന്റ് . ഫിലോമിനാസ് ഗേൾസ്  ഹൈ സ്കൂളിൽ 1 മുതൽ 10 ക്ളാസുവരെ ഭിന്ന ശേഷികരായ 17  വിദ്യാർത്ഥിനികൾ പഠിക്കുന്നു .ഇവർ 40 ശതമാനത്തിനു മേൽ വൈകല്യമുള്ളവരാണ്.ഈ കുട്ടികൾക്കു വർഷംതോറും ഗവർമെന്റ് ഏർപെടുത്തിടുള്ള സ്കോളർഷിപ് ,ഗ്രാന്റ് എന്നിവ ലഭിക്കുന്നു . സ്കൂൾ ഇവർക്കായി ധാരാളം പ്രവർത്തനങ്ങൾ  നടത്തി വരുന്നു. കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച്  സമ്മാനങ്ങൾ നൽകാറുണ്ട്. സി ഡബ്ള്യു  എസ എൻ ഇന്റെ  ന്റെ നേതൃത്വത്തിൽ  നടന്ന വിദ്യാർത്ഥികളുടെ പ്രത്യേക അസ്സംബ്ലിയിൽ വിവിധ ഭാഗങ്ങൾ കുട്ടികൾ ഏറ്റെടുത്ത് ഭംഗിയായി അസ്സെംബ്ലി നടത്തി.  .ഈ അധ്യയനവർഷം മുതൽ എസ് എസ് എ ഏർപ്പെടുത്തിയ റിസോഴ്സ് ടീച്ചറായ അനിത ടീച്ചർ സ്‌കൂളിലെ സി ഡബ്ള്യു  എസ എൻ കുട്ടികളോടൊപ്പം ക്ളാസ്സുകളിലിരുന്ന് അവർക്കുവേണ്ട സഹായം നൽകുന്നു .ഈ വർഷം എസ് എസ് എൽ സി  പരീക്ഷ എഴുതുന്ന മൂന്ന് വിദ്യാർത്ഥിനികൾക്  സവിശേഷ സഹായം അനുവദിക്കുന്നതിനുള്ള നടപടികൾ ചെയ്തിട്ടുണ്ട്.  ഇത്തരത്തിൽ മറ്റു കുട്ടികളോടൊപ്പം സി ഡബ്ള്യു  എസ എൻ കുട്ടികളെയും പുരോഗതിയുടെ പാതയിലേയ്ക്ക് നയിക്കാൻ സ്കൂൾ ഏല്ലാ സഹായവും ചെയ്തുവരുന്നു   

50 ശതമാനത്തോളം അസ്തി വൈകല്യം അനുഭവിക്കുന്ന ഒൻപതാംക്ലാസ്സിലെ ആഷ്മിന കംപ്യൂട്ടറിൽ നന്നായി മലയാളം ടൈപ്പ് ചെയുന്നു