സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗിഫ്റ്റ്ഡ് ചിൽഡ്രൻ
സെന്റ് . ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിൽ 1 മുതൽ 10 ക്ളാസുവരെ ഭിന്ന ശേഷികരായ 17 വിദ്യാർത്ഥിനികൾ പഠിക്കുന്നു .ഇവർ 40 ശതമാനത്തിനു മേൽ വൈകല്യമുള്ളവരാണ്.ഈ കുട്ടികൾക്കു വർഷംതോറും ഗവർമെന്റ് ഏർപെടുത്തിടുള്ള സ്കോളർഷിപ് ,ഗ്രാന്റ് എന്നിവ ലഭിക്കുന്നു . സ്കൂൾ ഇവർക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു. കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകാറുണ്ട്. സി ഡബ്ള്യു എസ എൻ ഇന്റെ ന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ പ്രത്യേക അസ്സംബ്ലിയിൽ വിവിധ ഭാഗങ്ങൾ കുട്ടികൾ ഏറ്റെടുത്ത് ഭംഗിയായി അസ്സെംബ്ലി നടത്തി. .ഈ അധ്യയനവർഷം മുതൽ എസ് എസ് എ ഏർപ്പെടുത്തിയ റിസോഴ്സ് ടീച്ചറായ അനിത ടീച്ചർ സ്‌കൂളിലെ സി ഡബ്ള്യു എസ എൻ കുട്ടികളോടൊപ്പം ക്ളാസ്സുകളിലിരുന്ന് അവർക്കുവേണ്ട സഹായം നൽകുന്നു .ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മൂന്ന് വിദ്യാർത്ഥിനികൾക് സവിശേഷ സഹായം അനുവദിക്കുന്നതിനുള്ള നടപടികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മറ്റു കുട്ടികളോടൊപ്പം സി ഡബ്ള്യു എസ എൻ കുട്ടികളെയും പുരോഗതിയുടെ പാതയിലേയ്ക്ക് നയിക്കാൻ സ്കൂൾ ഏല്ലാ സഹായവും ചെയ്തുവരുന്നു
ആഷ്മിന എന്ന അത്ഭുതം


ആഷ്മിന നാഡിസംബന്ധമായ രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ് . വ്യത്യസ്തങ്ങളായ കഴിവുകളും പ്രത്യേക സ്വഭാവ സവിശേഷതകളും ഉള്ള ആഷ്മിനയുടെ വ്യക്തിത്വത്തിൽ എടുത്തു പറയേണ്ടത് കൃത്യനിഷ്‌ഠതായാണ് . ഒരു ദിവസം പോലും സ്കൂൾ മുടങ്ങുന്നത് അവൾക്കു സഹിക്കാൻ കഴിയില്ല . കൃത്യമായും വ്യക്തമായും അവൾ എഴുതുന്ന കുറിപ്പുകൾ അത്ഭുതമിളവാക്കുന്നതാണ്. മലയാളം നന്നായി ടൈപ്പ് ചെയ്യാൻ കഴിയുന്ന കുട്ടിയാണ് അഷ്മിന .ശാരീരികമായി ഏറെ ബുദ്ധിമുട്ടുുന്ന അവളുടെ മനസ്സിന്റെ ശക്തി അപാരമാണ് .........
ഇത് അഷ്മിനയുടെ ക്ലാസ്സ് ടീച്ചറായ സുമൻ ടീച്ചറിന്റെ വാക്കുകൾ.....
പ്രളയം അഷ്മിനയെ തൊട്ടപ്പോൾ

