എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ
എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തന്നൂർ കാരംകോട് പി.ഒ, , കൊല്ലം 691579 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 2003 |
വിവരങ്ങൾ | |
ഫോൺ | 04742595770 |
ഇമെയിൽ | 41104klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41104 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീദേവി എസ് |
പ്രധാന അദ്ധ്യാപകൻ | ബി ബി ഗോപകുമാർ |
അവസാനം തിരുത്തിയത് | |
15-08-2018 | 41104 |
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂൾ ക്ലാസ്സുകൾ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഏറം വാർഡിൽ ചാത്തന്നൂർ ശ്രീ നാരായണ കോളേജിനോട് ചേർന്ന് 2003 ജൂൺ 7 ന് 54 വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂൾ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 2004 ജൂണിൽ പ്ലസ്സ് 2 ക്ലാസ്സുകൾ തുടങ്ങുവാനുള്ള ആനുവാദവും ലഭിച്ചു.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് ചിറക്കര പഞ്ചായത്ത് രുപീകൃതമായപ്പോൾ സ്ക്കൂൾ ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാർഡിലായി. നിലവിൽ ഹൈസ്ക്കുൾ വിഭാഗത്തിൽ 409 വിദ്യാർത്ഥികളും ഹയർസെക്കഡറി വിഭാഗത്തിൽ 321 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഹൈസ്ക്കുൾ വിഭാഗത്തിൽ അദ്ധ്യാപകരായി 18 പേരും അനദ്ധ്യാപകരായി 4 പേരും ജോലി ചെയ്യുന്നു. ഹയർസെക്കഡറി വിഭാഗത്തിൽ അദ്ധ്യാപകരായി 18 പേരും അറ്റൻഡ്ര്മാരായി 2 ജീവനക്കാരും ഉൺട്. പാഠ്യ വിഷയത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ ശ്രദ്ധ ചെലുത്തുന്നു. ആദ്യ വർഷം തന്നെ സ്ക്കുൾ യുവജനോത്സവത്തിന് കാവ്യകേളിയിൽ സംസ്ഥാന തലത്തിൽ ബിൻസി മോഹനന് 2-)0 സ്ഥാനം ലഭിച്ചു. തുടർന്നുള്ള വർഷത്തിൽ ഷാലു. എസ്. രാജന് ഭരതനാട്യം കുച്ചുപ്പുടി എന്നീ ഇനങ്ങളിലും സാജുവിന് കാർട്ടൂൺ മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയുണ്ടായി. 2009-2010 അദ്ധ്യായന വർഷത്തിൽ സംസ്ഥാന സ്ക്കുൾ യൂത്ത്ഫെസ്റ്റിവലിൽ 9-)0 ക്ലാസ്സ് വിദ്യാർത്ഥിയായ കേളു ഭഗവത്തിന് ഓട്ടംതുള്ളലിനും കഥകളിയ്ക്കും എ ഗ്രേയ്ഡ് ലഭീക്കുകയുണ്ടായി. 2008-2009 വർഷത്തിൽ എസ്സ്. എസ്സ്. എൽ. സിക്ക് 96 ശതമാനവും പ്ലസ്സ് 2വിന് 92 ശതമാനവും വിജയം ലഭിച്ചു. എസ്സ്. എസ്സ്. എൽ. സിക്ക് 3 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്സ് ഗ്രേയ്ഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡീയവും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ചിത്രങ്ങള്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.845526" lon="76.722583" zoom="18" width="300" height="300" selector="no" controls="none">
http://maps.google.com/maps?t=h&key=ABQIAAAAIEXWY-G3v59gOX-Y0A0ArxSGtdymcb0kAHdAI3COneGsLDKV7BQKvmJr49w8xXeHvahvvy9wozH9Bg&ie=UTF8&ll=8.845399,76.722974&spn=0.002428,0.005493&z=18
|