സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌

വിദ്യാരംഗം കലാസാഹിത്യവേദി

                                   കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു.  എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു.  സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.സ്ത്രീ എന്നതായിരുന്നു വിഷയം.
വായനാമണിക്കൂർ
വ്യക്തിഗത മാഗസിൻ











കുട്ടികളുടെ ഏതാനും രചനകൾ ............
രചനകൾക്കു അക്ഷരനിവേശം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ...........'

സ്നേഹം

സ്നേഹം വിലമതിക്കാനാവാത്ത

ആരും ചോദ്യം ചെയ്യാത്ത
ആരും കയ്യേറാനില്ലാത്ത
ഒന്നാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ സ്നേഹം

ജന്മം നൽകുന്ന സ്നേഹം
ജീവിതാവസാനം വരെ കൂടെ
നിൽക്കൂന്ന സ്നേഹം
ആരൂം ചോദിക്കാനില്ലാത്
ത ആരൂം ചോദിക്കാത്ത സ്നേഹം

സ്നേഹം തരൂന്നതും സ്ത്രീ
സ്നേഹം വാങ്ങുന്നതും സ്ത്രീ
ആരാടൂം പരിഭവമിലാത്ത
സ്നേഹിതയാണ് സ്ത്രീ
സ്നേഹിതയാണ് സ്ത്രീ

സ്ത്രീയോളമില്ല മറ്റാർക്കൂമൂളള സ്നേഹം
സങ്കടങ്ങളിലൂം സന്തോഷങ്ങളിലൂം
കൂടെ നിൽക്കൂന്ന സ്നേഹം
ആരോടൂം ദേഷ്യമില്ലാത്ത
ആതമാർപണമൂളള സ്നേഹം

സ്നേഹം വിലമതിക്കാനാവാത്ത
ആരൂം ചോദൃം ചെയാത്ത
ആരൂം കയേറാനിലാത്ത
ഒന്നാണ് സ്ത്രീയൂടെ സ്നേഹം
ഒരമ്മയൂടെ സ്നേഹം

സ്നേഹം ഏന്നത് മൂന്നൂവാക്കിലല്ല
ഹൃദയത്തിൻ നിന്നൂം ഉണ്ടാകുന്ന
അളക്കാനാവാത്ത സ്നേഹം
അതാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ ഒരു സഹോദരിയുടെ സ്നേഹം
 : 'ബ്രിൻഡ്യാ 10 ഡി'


എന്റെ അമ്മ

 
അമ്മ എന്നത് എനിക്കൊരു വികാരമാണ്.ജീവിതത്തിൽ ഏത‌ൊരൂ സന്ദ൪ഭത്തിലും എനിക്ക് അമ്മയുടെ സാന്നിദ്ധൃം ആവശ്യമാണ്. അമ്മ എന്നെ ആരേക്കാളും കൂടുതൽ മനസ്സിലാക്കുന്നു.അമ്മയാണ് നമ്മേ പലതും പഠിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ കുറയേറെ നല്ല കാര്യങ്ങൾ എന്റെ അമ്മ എന്നെ പഠിപ്പിച്ചു. ജീവിതത്തിലുടനീളവും അമ്മ പഠിപ്പിച്ച ആ നല്ല കാര്യങ്ങൾ ഞാൻ ചെയും. അമ്മ നമ്മൾ കുട്ടികളെ തല്ലുന്നത് വെറുതെയായിരിക്കില്ല അതിനു പിന്നിൽ നമ്മൾ ചെയ്ത ഏതോ തെറ്റിനായിരിക്കുമെന്ന് നമ്മൾ മക്കൾ മനസ്സിലാക്കണം. അവർ നമ്മുടെ നന്മ മാത്രമേ ആഗ്ര‍ഹിക്കുന്നുള്ളൂ ഏതൊരമ്മയും തന്റെ കു‍ഞ്ഞുങ്ങൾക്ക് നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നു. തീർച്ചയായും ആ കാരൃ‍ങ്ങൾ ഒാരോന്നും നമ്മുടെ ജീവിതത്തിൽ ആവശ്യമായി മാറുമെന്നതു സത്യം. അമ്മയെ ഓരിക്കലും വേദനിപ്പിക്കാൻ പാടില്ല. കാരണം അവ൪ നമ്മളെ കഷ്ടപ്പെട്ട് വള൪ത്തി വലുതാക്കിയതാണ് എന്ന സത്യം നമ്മൾ ഓരോരുത്തരും ചിന്തിക്കുക. തീർച്ചയായും 'അമ്മ എന്ന സ്ത്രീയെ ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ ആവശ്യമാണ്.'അമ്മ എന്നത് ഒരു സ്നേഹമാണ് .....
വികാരമാണ് ........
അതിലേറെ സർവവും അമ്മയാണ്........
അമ്മതാണീയാണ്..........
'ഫാത്തിമ എച്ച് '




ജ�