സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cirhss (സംവാദം | സംഭാവനകൾ)
സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം= 935
അവസാനം തിരുത്തിയത്
11-12-2009Cirhss




കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് . അറബിക് കോളേജ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1985 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇബിച്ചിബാവ സാര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 20002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 1.കാലിക്കറ്റ് ഓര്‍ഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ല്‍ സ്ഥാപിതമായ ഓര്‍ഫനേജില്‍ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികള്‍ താമസിച്ചു പഠിച്ചു വരുന്നു. 2.കാലിക്കറ്റ് ഹയ്യര്‍ സെക്കണ്ടറി വികലാംഗ വിദ്യാലയം അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ല്‍ സ്ഥാപിച്ച വികലാംഗ വിദ്യാലയത്തില്‍ നഴ്സറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികള്‍ പഠിക്കുന്നു. അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യല്‍ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ വക അവാര്‍ഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

3.സ്നേഹ മഹല്‍(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍): കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ല്‍ സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ 15 വയസ്സില്‍ താഴെയുള്ള 79 കുട്ടികള്‍ താമസിച്ചു പഠിച്ചു വരുന്നു.

4.കാലിക്കറ്റ് ഓര്‍ഫനേജ് ഹൈസ്കൂള്‍: 1994ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 2004ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 5 മുതല്‍ 10വരെ ക്ലാസുകളിലായി 229 കുട്ടികള്‍ ഇപ്പോള്‍ പഠിച്ചു വരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.

5.കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കുള്‍:കാലിക്കറ്റ് ഓര്‍ഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികല്‍ക്ക് പ്രാധമിക വിദ്യാഭ്യാസം നല്‍കാനായി കമ്പ്യൂട്ടര്‍ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവര്‍ പ്രൈമറി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികള്‍ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എല്‍ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആര്‍.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ എസ്.എസ്.എ. സംസ്ഥാന തലത്തില്‍ തയ്യാറാക്കുന്ന പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിച്ചുണ്ട്.

6.കാലിക്കറ്റ് ഓര്‍ഫനേജ് ഇന്റസ്ട്രിയല്‍ ട്രെയിനിംഗ് സെന്റര്‍: എസ്.എസ്.എല്‍.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓര്‍ഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികല്‍ക്ക് അഭിരുചികികനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള സിവില്‍ ഡ്രാഫ്റ്റ്സ‍്മാന്‍,ഇലക്ട്രോണിക്സ് വയര്‍മാന്‍, പ്ലംബര്‍,ഇന്റീരിയല്‍ ഡെക്കറേഷന്‍ കോഴ്സുകളും നടന്ന് വരുന്നു.

7.സി.ഐ.സി.എസ്.സ്കൂള്‍ ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍:യയൂണിവേഴ്സിറ്റിയുടെയും എന്‍.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, മാത്‍സ്,നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിയങ്ങളില്‍ 100 കുട്ടികള്‍ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫര്‍ഹാന്‍ ഹില്‍സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളില്‍ 100 ശതമാനം വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്.

8.കാലിക്കറ്റ് ഓര്‍ഫനേജ് ടി.ടി.ഐ. : ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേര ള സര്‍ക്കാരിന്റെയും എന്‍.സി.ടി.യു

ഭൗതികസൗകര്യങ്ങള്‍

16 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇബിച്ചിബാവ | ആന്റണി | മൊയ്തീന്‍‌‌ |അബ്ദുറഹ്മാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.24323" lon="75.834503" zoom="14" width="350" height="350" selector="no"> 11.235149, 75.832014, Mathara CIRHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.