അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാകുട്ടുകൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു.Sr .Mareena SABS ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നു.
ദീപിക , മനോരമ , കർഷകൻമാസിക , കുട്ടികളുടെ ദീപിക, ശാസ്ത്രപദം മാസിക, ദീവനാളം , ശാലാം പത്രം , വിവിധ തരം മാസികകൾ ഇവ ലൈബ്രറിയിൽ ലഭ്യമാക്കുന്നു.

മാറുന്നകാലവും മാറ്റേണ്ട സംസ്ക്കാരവും

"ഭാരതമെന്ന് പേർകേട്ടാൽ
അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്ന് പേർകേട്ടാലോ
തിളങ്ങളം ചോര നമുക്ക് ഞരമ്പുകളിൽ"
എന്നാണ് കവിമൊഴി എന്നാൽ കവിവാക്യങ്ങളുടെ സമവാക്യങ്ങൾ തെറ്റിച്ചുകൊണ്ട് അഭിമാനത്തിനുപകരം അപമാനത്തിന്റെയും അധപതനത്തിന്റെയും വികാരങ്ങളാണ് കേരളീയന്റെ ഞരമ്പുകളിൽപ്രവഹിക്കുന്ന രക്തത്തിനുള്ളത്. ഒരുവശത്ത് നാം അഭിമാനത്തിന്റെ കണക്കുകൾ നിരത്തുമ്പോൾ മറുവശത്ത് ഒട്ടെറെ വിനാശങ്ങളുടെയും തകർച്ചകളുടെയും അറിയാകഥകളും ഉണ്ട്
കേരളീയനെ ഇന്ന് ഗ്രസിച്ചിരിക്കുന്ന പ്രധാനപ്രദേശങ്ങളിൽ ഒന്നാണ് മദ്യസംസ്കാരം..പ്രകാശിക്കേണ്ട ഓരോ ജീവിതത്തെയും ഇരുട്ടിലേക്ക് വലിച്ചെറിയുവാൻ കെല്പുള്ള ഒരു ഘടകമാണിത്.ലഹരിപദാർത്ഥങ്ങൾ എല്ലായ്പ്പോഴും മാനവരാശിക്ക് വെല്ലുവിളിയായിതന്നേയെ മാറിയിച്ചുള്ളു. ഇതിന്റെ ദൂഷ്യവശങ്ങൾ അറിയാമെങ്കിലും ആദ്യം ഒരു രസത്തിനു വേണ്ടി തുയങ്ങുന്ന മദ്യപാനം പിന്നീട് സുഖത്തിനായും , ഒടുവിൽ ജീവിതസഞ്ചാരിയുമായും മാറുന്നു. എന്താണിതിന്റെ കാരണം?. എവിടെയും എന്നായ്പ്പോഴും ലഭിക്കാവുന്ന നിയന്ത്രണമില്ലാത്ത ലഭ്യതയും തെറ്റായകാഴ്ചപ്പാടുകളുമാണ് . മദ്യപിച്ചാൽ മാത്രമേ സമൂഹത്തിന് മുൻമ്പിൽ മാന്യനാവു, പൗരഷ്യത്തിന്റെ ലക്ഷണമാണത് തുടങ്ങിയ തെറ്റായ ചിന്തകളിലൂടെ അരംഭിച്ച് ജീവിതത്തെ അതിലേക്ക് വഴിതിരിച്ചുവിടുമ്പോഴും നാം അതിന്റെ മറുവശം കാണുന്നില്ല.കുടുംബ ബന്ധങ്ങളിൽ വരുന്നതകർച്ചകൾ തുടങ്ങി മരണത്തിന്റെകരാളഹസ്തങ്ങളിൽ സ്വയം അർപ്പിക്കുന്നതുവരെ നീളുന്നു മദ്യപാനിയുടെ കൂത്താട്ടം.