ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.

2009-10 അദ്ധ്യയനവർഷത്തിൽ ശ്രീ ജോസ് കെ. മാണി എം. പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര നിർമ്മിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി വിഭാഗത്തിന് മൂന്നു നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. മൂന്നു സയൻസ് ലാബും കമ്പ്യൂട്ടർ ലാബും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഹയർ സെക്കന്ററി വിഭാഗത്തിൽ ജീവശാസ്ത്രം ഉൾപ്പെടുന്ന സയൻസ് ബാച്ചും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന കൊമേഴ്സ് ബാച്ചും ക്ലാസ്സുകൾ നടക്കുന്നുണ്ട്.

ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

ശ്രീ ജോസ് കെ. മാണി എം. പി. യുടെ ഫണ്ടിൽ നിന്നും ലഭിച്ച 2.2 ലക്ഷം രൂപകൂടി ഉപയോഗിച്ച് സ്ക്കൂളിന് നല്ല പാചകപ്പുര നിർമ്മിച്ചിട്ടുണ്ട്.

2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ നാല് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. 2018-19 ൽ മൂന്നു ഹൈടെക് മുറികൾ കൂടി ഒറുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 2017-18 അദ്ധ്യയനവർഷം തന്നെ ഏഴ് മുറികൾ ഹൈടെക്കാക്കിയിരുന്നു.

2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ആറ് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.