സി. എം. ജി. എച്ച്. എസ്. പൂജപ്പുര
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ്.എസ് മഹിളാമന്ദിരംസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്.
സ്റ്റുഡൻസ് പോലീസ് കേഡറ്റ് ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു. ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുുറിപ്പുകൾ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം പാരായണം ചെയ്തു. 'രേണുക' എന്ന കവിത ആലപിച്ചു. ക്വിസ് മത്സരം, വായനാമത്സരം ഉപന്യാസ രചന തുടങ്ങിയവ സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് ഹരിത ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് മാത് സ് ക്ലബ്ബ് സോഷ്യൽ ക്ലബ്ബ് ശുചിത്വ ക്ലബ്ബ് വിദ്യാരംഗം
സയൻസ് ക്ലബ്ബ് ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
ഹരിതക്ലബ്
ഹരിതക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമ്മിച്ചു. മരങ്ങളുടെ പേരും ശാസ്ത്രീയനാമവും ഉൾപ്പെട്ട ചാർട്ട് തയ്യാറാക്കി.
ഹെൽത്ത് ക്ലബ്ബ്
ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അനു ജെ എൻ വിശദീകരിച്ചു. ജൂലൈ 27 ന് 9 മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അഡോളസൻസ് ആൻറ് ഗൈനക്കോളജി എന്ന വിഷയത്തെ ആസ്പദമാക്കി ആയുർവേദ ഡോക്ടർ സൗമ്യ ക്ലാസ്സെടുത്തു. 10, 12 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മോട്ടീവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
മാത്സ് ക്ലബ്
ഗണിത ലാബ് സജ്ജമാക്കി. കുട്ടികളെ ഉൾപ്പെടുത്തി പഠനോപകരണ നിർമ്മാണം നടത്തി.
സോഷ്യൽ ക്ലബ്ബ്
2008-2009 സ്കൂൾ വർഷത്തിൽ എസ്.എസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകൾ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തിൽ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂൾ തലത്തിൽ ക്വിസ്, എക്സിബിഷൻ സംഘടിപ്പിച്ചു.
ശുചിത്വ ക്ലബ്ല്
എല്ലാ ദിവസവും രാവിലെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തി സമയത്തിന് മുൻപ് ശുചിത്വപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. മാലിന്യ സംസ്കരണം ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേയായി ആചരിക്കുന്നു. ടോയലറ്റുകളുടെശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ സേനയും അധ്യാപകരും ഇടപെടുന്നു. 2017 - 18 ൽ ഒരു ഇൻസിനറേറ്റർ വയ്ക്കുകയും അതിൻറ ചുമതല അദ്ധ്യാപികമാർക്ക് നൽകി. അതുകൊണ്ട് ടോയലറ്റുകൾ കുറെക്കൂടെ ശുചിത്വം ഉറപ്പാക്കാൻ സാധിച്ചു.
വിദ്യാരംഗം
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവർത്തനം പ്രശസ്ത സാഹിത്യകാരൻ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിർവ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകൾ നൽകി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങൾ നടത്തുന്നു. നാടൻപാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സബ്ജില്ലാമത്സരത്തിൽ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകൾക്കും ലഭിക്കുകയുണ്ടായി. സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. കവിയരങ്ങ് നടത്തുകയുണ്ടായി
ഫാർമേഴ്സ് ക്ലബ്ബ്
വിവധതരം ചെടികൾ സ്കൂൾ പരിസരത്ത് നട്ടു. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ചെടികൾക്ക് രണ്ടു നേരവും വെള്ളം ഒഴിക്കുൂകയും വളമിടുകയും ചെയ്യുന്നു.
സൈബർ ക്ലബ്ബ്
സൈബർ ക്ലബ്ബിലേക്ക് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുുട്ടികളെ വീതം തെരഞ്ഞടുത്തു. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ക്സാസ്സ് എടുത്തു.
എനർജി ക്ലബ്ബ്
ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി വീടുകളിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശം നൽകി.
എക്കോ ക്ബബ്ബ്
എക്കോ ക്ബബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം വിത്തുകൾ വാങ്ങുകയും അവ പാകുുകയും ചെയ്തു.
ഇംഗ്ലീഷ് ക്ലബ്ബ്
ഹെലൻ കെല്ലറിനെകുറിച്ച് ഒരു ചാർട്ട് തയ്യാറാക്കി, സ്വന്തമായി ഇംഗ്ലീഷ് കവിത രചിച്ചു. ഒരു ഇംഗ്ലീഷ് ഡ്രാമ അവതരിപ്പിച്ചു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983 - 86 | കെ.എം. ശാന്തകുമാരി |
1986 - 88 | ബി.ശാന്തകുമാരി |
1988 -89 | കുഞ്ഞമ്മ ഉമ്മൻ |
1989 - 94 | സാറാമ്മ ഫിലിപ്പ് |
1994-1998 | ജി.വിജയമ്മ |
1998 - 2000 | സരളമ്മ.കെ.കെ |
2000- 03 | കാർത്ത്യായനി അമ്മ |
2003- 05 | റ്റി.എസ്. രമാദേവി |
2005 - 08 | പി. പ്രസന്നകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂർ സഹോദരിമാർ
- ചിത്തരഞ്ജൻ നായർ - ഐ.പി.എസ്
- ഡോ.രാജഗോപാൽ - എം.ബി.ബി.എസ്
- ഗോപകുമാർ - ഐ.ഒ.എഫ്.എസ്
- ബാഹുലേയൻ നായർ - ഐ.പി.എസ്
- പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിൻസിപ്പൽ
- കെ. രവീന്ദ്രൻ നായർ - റിട്ട.പ്രിൻസിപ്പൽ
- ലക്ഷ്മി ബാഹുലേയൻ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4966148,76.9772903 | zoom=12 }}