സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി‍. ആബുന്‍ മാര്‍ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

എം.ബി.വി.എച്ച്.എസ്.എസ് സേനാപതി
വിലാസം
സേനാപതി

ഇടുക്കി ജില്ല
സ്ഥാപിതം03 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Drcidukki



ചരിത്രം

ജീവന്‍റെ നിലനില്പ്പിന് വായുവും വെള്ളവും പോലെയാണ് നാടിന്‍റെ അഭിവുത്തിക്ക് വിദ്യാഭ്യാസം.വിദൂരമായ ഹൈറഞ്ജിലെ വികസനം എത്തിപ്പെടാതിരുന്ന സേനാപതി എന്ന ഗ്രാമത്തിന് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായിരുന്നു.തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിരവധി സുമനസുകളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായി 1979 ഒക്ടോബര്‍ 3-)ം തീയതി പരിശുധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട കാതോലിക്ക ആബുന്മോര്‍ ബസ്സോലിയസ് തോമസ് ബാവ തിരുമനസിന്‍റെ ഉടമസ്ധതയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പിന്നീട് ഭരണ സൗകര്യാര്‍ധം തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് ഉടമസ്താവകാശം കൈമാറുകയും ചെയ്തു.സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിന്‍റെ അഭിമാനമായ ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൊട്ടിക്കാനം St.George Church ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. Fr. ബേസില്‍ കെ ഫിലിപ് മാനേജറായും Fr.കെ യു ഗീവര്‍ഗീസ് പ്രിന്‍സിപ്പളായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

"പി.ജി വറൂഗീസ് 1980 - 1993"

"വി.കെ.ഗോവിന്ദ് 1993 - 2004"

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.