എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി-വായിക്കുക

16:40, 17 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31035 (സംവാദം | സംഭാവനകൾ)
 വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും  2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.എസ്.ഹരീഷ് നിര്‍വഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ,ബിജു എസ്. അധ്യക്ഷത വഹിച്ച യോഗത്തിന് പ്രഥമാധ്യാപകന്‍ ശ്രീ.കെ.ഹരീന്ദ്രന്‍ സാര്‍ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.അനില്‍ കുമാര്‍, ശ്രീ. ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുട്ടികളുടെ പുസ്തക വായന, പുസ്തക പരിചയം, കവിതാപാരായണം, കഥ പറയല്‍ എന്നിവ മാറ്റു കൂട്ടിയ ചടങ്ങിന് കണ്‍വീനര്‍ ശ്രീ.രാജു ആര്‍. സി. നന്ദി അര്‍പ്പിച്ചു.