എം.ടി എച്ച് എസ്സ് പത്തനാപുരം/സ്പോർട്സ്
പത്തനാപുരം എം.ടി.എച്ച്.എസ് ചാമ്പ്യന്മാര്‍
റവന്യൂജില്ലാ കായികമേളയില്‍ 224 പോയിന്റുമായി പുനലൂര്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സ്‌കൂള്‍തലത്തില്‍ 89 പോയിന്റ് നേടിയ പുനലൂര്‍ ഉപജില്ലയിലെ പത്തനാപുരം എം.ടി.എച്ച്.എസിനാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. മൂന്നുദിവസമായി നടന്നുവന്ന കായികമേളയില്‍ ആദ്യദിനംമുതലേ പുനലൂര്‍ ഉപജില്ലയും പത്തനാപുരം എം.ടി.എച്ച്.എസും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.ചാമ്പ്യന്മാരായ പുനലൂര്‍ ഉപജില്ല 24 സ്വര്‍ണവും 26 വെള്ളിയും 9 വെങ്കലവും കൊയ്തപ്പോള്‍ പത്തനാപുരം എം.ടി.എച്ച്.എസ്. 12 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവും നേടി. 10 സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവും ലഭിച്ച ആതിഥേയരായ കൊല്ലം ഉപജില്ല 130 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. 11 സ്വര്‍ണവും 10 വെള്ളിയും 16 വെങ്കലവും നേടിയ ചാത്തന്നൂര്‍ ഉപജില്ല 113.5 പോയിന്റുമായി മൂന്നാമതെത്തി.സ്‌കൂള്‍തലത്തില്‍ പുനലൂര്‍ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. അഞ്ച് സ്വര്‍ണവും 10 വെള്ളിയും 3 വെങ്കലവുമായി 56 പോയിന്റും ലഭിച്ചു. 33 പോയിന്റുമായി കൊല്ലം ഉപജില്ലയില്‍പ്പെട്ട തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. അഞ്ച് സ്വര്‍ണവും 2 വെള്ളിയും 2 വെങ്കലവും നേടി.സീനിയര്‍ വിഭാഗത്തില്‍ പുനലൂര്‍, ചവറ, കൊല്ലം ഉപജില്ലകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജൂനിയര്‍ വിഭാഗത്തില്‍ പുനലൂര്‍, ചാത്തന്നൂര്‍, അഞ്ചല്‍ ഉപജില്ലകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍. പുനലൂര്‍, ചാത്തന്നൂര്‍, കൊല്ലം ഉപജില്ലകള്‍ സബ് ജുനിയര്‍ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.സമാപന സമ്മേളനം എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.