ചെലവ് കുറഞ്ഞ ഇൻക്വുബേറ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('മുട്ട വിരിയിക്കാനായി ചെലവ് കുറഞ്ഞ ഇന്‍ക്വുബേ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുട്ട വിരിയിക്കാനായി ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി, 25,000 രൂപ മുതല്‍ വിലവരുന്ന ഇന്‍ക്വുബേറ്റര്‍ കേവലം 25 രൂപ ചെലവില്‍ നിര്‍മ്മിച്ചാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നത്. തെര്‍മോകോള്‍ പെട്ടി ,മുട്ട 66,ബള്‍ബ് കേബിള്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മിതി.ഇത് ഉപയോഗിച്ച് സ്ക്കൂളില്‍ ഒരു തവണ എട്ടോളം കോഴികുഞ്ഞുങ്ങളെ വിരിയിച്ച് ഉപയോഗക്ഷമത തെളിയിച്ചു. ഈ സംരംഭം വിജയിച്ചതിനെ തുടര്‍ന്ന് 100 മുട്ടകള്‍ വിരിയിക്കുകയും കോഴികുഞ്ഞുങ്ങളെ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 100 മുട്ട വിരിയിക്കാന്‍ വെറും 12 യൂണിറ്റ് വൈദ്യുതി മതി. തുടര്‍ച്ചയായി 72 മണിക്കൂര്‍ വൈദ്യുതി ഇല്ലാതെയും പ്രവര്‍ത്തിക്കും.ഈ പ്രവര്‍ത്തനത്തിനു ജില്ലാശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ചു.