പൂർണ്ണസംഖ്യ
പൂജ്യം, ധനസംഖ്യകള്‍, ഋണസംഖ്യകള്‍ എന്നിവ അടങ്ങുന്ന സംഖ്യാ ഗണത്തിലെ അംഗങ്ങളാണ് പൂര്‍ണ്ണ സംഖ്യകള്‍ (Integer) . ഇന്റീജര്‍ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം സ്പര്‍ശിക്കപ്പെടാത്തത് അല്ലെങ്കില്‍ പൂര്‍ണ്ണമായത് എന്നാണ്.
ഭിന്ന ഘടകമോ ദശാംശ ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂര്‍ണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണ സംഖ്യകളല്ല.
പ്രത്യേകതകള്‍
സങ്കലനം, ഗുണനം എന്നിവ ഈ ഗണത്തില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തില്‍ നിന്നും രണ്ട് സംഖ്യകള്‍ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. വ്യവകലനവും ഈ നിയമം പാലിക്കുന്നു. സാഹചര്യ നിയമം, ക്രമനിയമം, വിതരണനിയമം എന്നിവയും ഈ ഗണിതക്രിയകള്‍ പാലിക്കുന്നു.
ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂര്‍ണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് സംഖ്യാരേഖയില്‍ അടയാളപ്പെടുത്തുന്നത്.