ഉപയോക്താവ്:Stjosephshspangarappilly

Schoolwiki സംരംഭത്തിൽ നിന്ന്
06:52, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephshspangarappilly (സംവാദം | സംഭാവനകൾ) (school details)

തൃശ്ശൂ൪ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂള്‍എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.ചരിത്രം

മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തില്‍, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാര്‍മലീത്ത സന്യാസ സഭയുടെ( സി. എം.ഐ} ദേവമാത പ്രൊവിന്‍സിന് കീഴിലെ അന്നത്തേ പ്രൊവിന്‍ഷ്യാളായ റവ.ഫാ. അലക്സ് ഊക്കന്‍ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോള്‍ പുല്ലന്‍ സി എം.ഐ യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C ക്ക് 100% വിജയം വിദ്യാര്‍ത്ഥികളുമായി സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   സ്കൗട്ട് & ഗൈഡ്സ്.
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ പ്രവ്ര്‍ത്തി പരിചയ കോഴ്സുകള്‍ :

1. മെഴുകുതിരി നിര്‍മ്മാണ പരിശീലനം.

2. ചന്ദനത്തിരി നിര്‍മ്മാണ പരിശീലനം.

3. ബുക്ക് ബൈന്‍ഡിങ് പരിശീലനം.

4. സോപ്പ് നിര്‍മ്മാണ പരിശീലനം.

5. സര്‍ക്യൂട്ട് സോള്‍ഡറീങ് പരിശീലനം.

6. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം.

7. ചോക്ക് നിര്‍മ്മാണ പരിശീലനം.

8. എംബ്രോയ്ഡറി പരിശീലനം.

9. ത്രെഡ് വര്‍ക്ക് പരിശീലനം.

സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവര്‍ത്തനങ്ങള്‍:

1. Care A Child ( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം , പുസ്തകങങള്‍, ചികിത്സ എന്നിവക്കുള്ള സഹായം)

2. Roof A Home. ( നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് പുര മേയാന്‍ സഹായം )

3. Rice For Needy.( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ അരി വിതരണം )

4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)

5. Plastic Paper Management.

6. Waste Paper Management.

8. ഹോണസ്റ്റ് കോര്‍ണര്‍.

9ചവറ സ്നേഹ ഭവന നിർമ്മാണം 2016-2017 ശ്രീമതി കൊച്ചുറാണി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകിമാനേജ്മെന്റ്

കാര്‍മലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോര്‍പ്പറേറ്റ് എഡ്യുക്കേണല്‍ ഏജന്‍സി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴില്‍ ,നിലവില്‍ 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും ആണ്.2017 ഏപ്രിൽ 1 ന് സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കൊച്ചുറാണി ടീച്ചർ മരിച്ചത് വിദ്യാലയത്തിന് തീരാനഷ്ടമായി തുടർന്ന് ശ്രീ ലോറൻസ്‌ പി വി ഹെഡ്മാറ്റർ ആയി നിയമിതനായി .

ഇപ്പോൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi ആണ് .പങ്ങാരപ്പിള്ളി സെൻറ് ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ വർഷം ഏറ്റെടുത്തു വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം ചേലക്കര M L A ശ്രീ യു ആർ പ്രദീപ് നിർവഹിച്ചു. ഈ വർഷം പങ്ങാരപ്പിള്ളി പ്രദേശം നേരിട്ട ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നായിരുന്നു ജലക്ഷാമം . ഈ പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു . “ മഴവെള്ളം ശേഖരിച്ചു ജലക്ഷാമം പരിഹരിക്കാം” എന്ന വലിയ സന്ദേശമാണ്, ഹെഡ്മാസ്റ്റർ ആയ പി .വി ലോറൻസ്‌ മാസ്റ്റർ , സ്കൂൾ മാനേജർ ആയ ഫാ.ജോൺ പുല്ലോക്കാരൻ CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862 മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളിൽ കുത്തിയത് .ഈ മഴക്കുഴി യുടെ പ്രോജക്ട് എം എൽ എ ശ്രീ യു ആർ പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണന്‌ നൽകികൊണ്ട് ഈ പദ്ധതി നാടിനു സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ വെരി .റവ .ഫാ .ഷാജു എടമന CMI അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്‌ണൻ മുഖ്യാഥിതി ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ ശ്രീ പി എ അച്ചൻകുഞ് ,റവ .ഫാ ഡോ .വിൽ‌സൺ കോക്കാട്ട്CMI ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി എന്നിവർ ആശംസകൾ അർപ്പിച്ചു . സെന്‍റ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി സ്കൂള്‍ ചിത്രം സ്ഥാപിതം 29-08-1983 സ്കൂള്‍ കോഡ് 24002 ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് {{{ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്}}} സ്ഥലം പങ്ങാരപ്പിള്ളി സ്കൂള്‍ വിലാസം പങ്ങാരപ്പിള്ളി പി.ഒ, തൃശ്ശൂ൪ പിന്‍ കോഡ് 680 586 സ്കൂള്‍ ഫോണ്‍ 04884251980 സ്കൂള്‍ ഇമെയില്‍ stjosephshspangarappilly@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ചാവക്കാട് റവന്യൂ ജില്ല തൃശ്ശൂ൪ ഉപ ജില്ല വടക്കാഞ്ചേരി‌ ഭരണ വിഭാഗം എയ്ഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ‍ ‍ മാധ്യമം മലയാളം‌,,,,ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 396 പെണ്‍ കുട്ടികളുടെ എണ്ണം 206 വിദ്യാര്‍ത്ഥികളുടെ എണ്ണം 602 അദ്ധ്യാപകരുടെ എണ്ണം 18 പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}} പ്രധാന അദ്ധ്യാപകന്‍ / പ്രധാന അദ്ധ്യാപിക {{{പ്രധാന അദ്ധ്യാപകന്‍}}} പി.ടി.ഏ. പ്രസിഡണ്ട് Mr. മോഹൻദാസ്

"https://schoolwiki.in/index.php?title=ഉപയോക്താവ്:Stjosephshspangarappilly&oldid=376288" എന്ന താളിൽനിന്ന് ശേഖരിച്ചത്