എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാതൃഭൂമി പത്രം

മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം ഒക്ടോബര്‍ 6 ാം തീയതി വ്യാഴാഴ്ച എസ്.ഡി.പി.വൈ.ബി.എച്ച്.എസ് ഹാളില്‍ വച്ച് നടന്നു. 10.30 നു ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് സ്വാഗതം ആശംസിച്ചു. ശിവദാസ്ആര്‍ഷതീരത്തിനു വേണ്ടി അനില്‍കുമാറും അഭിയും ചേര്‍ന്ന് പത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മാതൃഭൂമി കറസ്പോണ്ടന്റ് വി.പി.ശ്രീലന്‍ ' മധുരം മലയാളം' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.മാതൃഭൂമി ഏജന്റ് അനീഷ്, പി,കെ ഭാസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിബിന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.