ഒ.എൽ.സി.മണ്ണയ്കനാട്/എന്റെ ഗ്രാമം
ഞങ്ങളുടെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് മണ്ണയ്ക്കനാട് എന്ന സുന്ദരമായ ഗ്രാമത്തിലാണ്.ജാതിമതഭേദമില്ലാതെ ആളുകള്‍ ഒരുമയോടെ വസിക്കുന്ന ഇവിടെ പള്ളി ,അമ്പലം എന്നീ ആരാധനാലയങ്ങള്‍ ഉണ്ട്.ഗവ.എല്‍.പി.സ്ക്കൂള്‍,പോസ്റ്റ് ഓഫീസ് എന്നിവയും ഇവിടെയുണ്ട്.പൈക്കാട് എന്നാണ് ബസ്സ്റ്റോപ്പ് അറിയപ്പെടുന്നത്. പൈക്കള്‍ മേഞ്ഞിരുന്ന നാട് എന്നതില്‍ നിന്നും പൈക്കാടും മനകളുടെ നാട് എന്നതില്‍ നിന്ന് മണ്ണയ്ക്കനാടും രൂപപ്പെട്ടെന്ന്പറയപ്പെടുന്നു.