ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് G. L. P. S. Kacherikkunnu എന്ന താൾ ജി. എല്‍. പി. എസ്. കച്ചേരിക്കുന്ന് എന്നാക്കി മാറ്റിയ...)
ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്
വിലാസം
കച്ചേരിക്കുന്ന്, മാങ്കാവ്
സ്ഥാപിതം5 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




      കോഴിക്കോട് നഗര പരിധിയിൽ വലിയ മാങ്കാവിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കച്ചേരിക്കുന്ന് ഗവൺമെൻറ് എൽ.പി സ്കൂൾ.

ചരിത്രം

      കൂട്ടായിത്തൊടി എന്ന സ്ഥലത്ത്  ചകിരിപ്പുരയിൽ എഴുത്താശാൻ ചാത്തു മാഷിന്റെ നേതൃത്വത്തിൽ തുടങ്ങിയ എഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ: എൽ.പി.സ്ക്കൂളായി മാറിയത്.ശ്രീ അച്ചുതൻ മേനോൻ സംഭാവന നൽകിയ സ്ഥലത്ത് മുൻസിപ്പാലിറ്റി ഒരു കെട്ടിടം പണിയുകയും 1925 ഒക്ടോബർ 5ന് ഈ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കച്ചേരിക്കുന്ന് എലിമെന്ററി സ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ ഏകാധ്യാപക വിദ്യാലയം പിൽക്കാലത്ത് അഞ്ചാം തരം വരെയുള്ള സ്കൂളായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കെ ജി തലം മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു

ഭൗതികസൗകരൃങ്ങൾ

                        80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കച്ചേരിക്കുന്ന് ഗവ: എൽ.പി.സ്ക്കൂളിന് അടച്ചുറപ്പുള്ള 6 ക്ലാസ് റൂമുകളും (4 പ്രീ കെ ഇ ആർ ) ഓഫീസ് റൂമുമുണ്ട്.കിച്ചൺ പരിമിതമായ സൗകര്യത്തിലാണ് തുടരുന്നതെങ്കിലും പുതിയ കിച്ചണും ഡൈനിംഗ്ഹാളും ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ടോയിലറ്റ് സൗകര്യവുമുണ്ട്.ഭക്ഷണാവശ്യാർത്ഥംകുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ വാട്ടർ ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.                        

  ഇൻറർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് പാർക്ക്, കോമ്പൗണ്ട് വാൾ, ഗൈറ്റ് എന്നിവ നിലവിലുണ്ട്.സ്കൂളിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളൊഴികെയുള്ളവ ഇലക്ട്രിഫിക്കേഷൻ ചെയതിട്ടുണ്ട്

                        സ്കൂളിൽ ടെലിഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉണ്ട്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബുമുണ്ട്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}