ജി.എം.എൽ.പി.എസ് അണ്ടത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എം.എൽ.പി.എസ് അണ്ടത്തോട്
വിലാസം
അണ്ടത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724201






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അണ്ടത്തോട് ജി.എം.എൽ .പി.സ്കൂൾ എന്ന സ്ഥാപനം ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് യാട്ടയിൽ അമ്മു മുസ്ലയാർ മതപഠനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഓത്തുപള്ളി എന്ന രീതിയിലാണ് തുടങ്ങിയത്.പിന്നീട് ഭൗതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി സ്കൂൾ ആക്കി മാറ്റുകയും ഗവൺമെന്റിലേക്ക് നൽകുകയും ചെയ്തു.45 വർഷങ്ങൾക്കു മുമ്പ് ജി.എം.എൽ.പി.സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് പറിച്ചു നട്ടു.അതും ഓലഷെഡ്ഡായിരുന്നു' പിന്നീട് 1985 മുതൽ ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങള്‍

                 സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂംഇവയുണ്ടെങ്കിലും സൗകര്യങ്ങൾ  ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്.കു ട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറി നലുകളോ ഇല്ല. രണ്ട് യൂറി നലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി.കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.
    വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

അമ്മു മുസ്ലിയാർ.
കയ്യുമ്മു.
മറിയു ടീച്ചർ .
ആമിനു ടീച്ചർ.
കുഞ്ഞയിസടീച്ചർ.
കുഞ്ഞിപ്പ മാസ്റ്റർ.
ഗോവിന്ദൻ കുട്ടി മാസ്റ്റർ.
നഫീസ ടീച്ചർ.
ഫാത്തിമ ടീച്ചർ.
സുധക്ഷിണി ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

1 2014-15 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിൽ മികച്ച 15 വിദ്യാലയങ്ങളിൽഒരു വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
2. 2015-16 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിലെ മികച്ച PTA ആയി സ്കൂളിന്റെPTA യെ തെരഞ്ഞെടുത്തു.
3 2015-16 അധ്യയന വർഷം മികവിൽ പഞ്ചായത്ത്തലം,BRCതലം ,ജില്ലാതലം ഒന്നാം സ്ഥാനം നേടുകയും തിരുവനന്തപുരത്ത് സംസ്ഥാന മികവുത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത. നേടുകയും ചെയ്തു.
4. 2016-17 അധ്യയന വർഷം സബ് ജില്ല, ജില്ല തലത്തിൽ മികച്ച PTA ആയി സ്കൂളിലെPTA തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന തലത്തിൽ മികച്ച PTA നാലാം സ്ഥാനവും ലഭിച്ചു.

വഴികാട്ടി

{{#multimaps:10.677899,75.969536|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അണ്ടത്തോട്&oldid=295801" എന്ന താളിൽനിന്ന് ശേഖരിച്ചത്