സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല | |
---|---|
വിലാസം | |
വയലത്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Supriya.itschool |
ചരിത്രം
ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിച്ച വിദ്യാലയം 1899 വരെ കുുടപ്പള്ളിക്കൂടമായി പ്രവര്‍ത്തിച്ചു 1900 മാണ്ടില്‍ രണ്ടാേം ക്ലാസ് വരെയുള്ള ഒരു പ്രൈമറിസ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. പിന്നോക്ക വിഭാഗക്കാര്‍ക്കുവേണ്ടി ആരംഭിച്ചതാണെങ്കിലും പില്‍ക്കാലത്ത് ഈ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അക്ഷരത്തിന്‍റെ ലോകത്തിലേക്ക്ആനയിച്ചത് ഈ സ്കൂളാണ്. ഈ സ്കൂളില്‍ നിന്ന് അഭ്യസനം നേടിയവര്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ഹളില്‍ ഈ സ്കൂളിന്‍റെ ഉത്തമ സാക്ഷികളായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
റാന്നി താലൂക്കിലെ വയലത്തലയില്‍ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ സ്തൂള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ നാല് വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ വിശാല മനോഹരമായ ചുറ്റുപാടാണ് ഈ സ്ഥാപനത്തിന്‍റേത് . ഏറ്റവും ഉയര്‍ന്ന പ്രദേശമായതിനാല്‍ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്ററെകൂടാതെ മൂന്ന് അദ്ധ്യാപകര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നു. ശ്രീമതി ദീനാമ്മ ഫിലിപ്പ് ഈ സ്കൂളിലെ കുട്ടികള്‍ക്ക് പാചകം ചെയ്തുവരുന്നു. ഓഫീസിനെ കൂടാതെവിശാലമായ ഒരു ഹാളും പ്രവര്‍ത്തിക്കുന്നു. രണ്ടായിരത്തി പതിമൂന്നില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. സ്കൂളിന് നല്‍കിയ കന്പ്യൂട്ടര്‍ പ്രവര്‍ത്തനസജ്ജമാണ്. ഐ.ടി.സ്കൂള്‍ വക സര്‍ക്കാരിന് ലഭിച്ച ഇന്‍റര്‍നെറ്റ് സംവിധാനം 2016 ഡിസംബര്‍ മുതല്‍ വിരല്‍ തുന്പില്‍ അറിവിന്‍റെ ജ്വാലയായി പരിണമിക്കുന്നു. കളിപ്പെട്ടിയെന്ന ഐ.ടി. പാഠപുസ്തകം അദ്ധ്യാപകര്‍ നല്‍കുന്ന പരിശീലനം മൂലം കുട്ടികള്‍ അനായാസം പ്രവര്‍ത്തിച്ച് ഗെയിംസ് രീതിയില്‍ കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയരുവാന്‍ സാധിക്കുന്നു. പരിചയസന്പന്നരായ അദ്ധ്യാപകര്‍ , മികച്ച കന്പ്യൂട്ടര്‍ പരിശീലനം, പഠന പിന്നോക്കാവസ്ഥയ്ക്ക്പ്രത്യേകപരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകള്‍ , ശാന്തമായ വിദ്യാലയചുറ്റുപാട് എന്നിവ മറ്റ് വിദ്യാലയത്തില്‍നിന്നും ഇതിനെ വേറിട്ട് നിറുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.