കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ | |
---|---|
വിലാസം | |
കുന്നുവാരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | നവീൻ ശങ്കർ |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. അങ്ങനെ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെനിന്ന് ലഭ്യമാകുന്നു.
യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്മാര്, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.
ചരിത്രം
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ല്‍ കുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്റ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതല്‍ 3 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സംസ്കൃതകൗണ്‍സില്‍
- ഗണിത ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗ്രന്ഥശാല (ലൈബ്രറി)
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
- ഫിലിം ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)
ഇവര്‍ അമരക്കാര്‍
സ്കൂള്‍ മാനേജര്‍മാര്‍ - നാളിതുവരെ
- ശ്രീ. അച്യുതവാര്യര്‍
- ശ്രീ. എം.ആര്. രാമകൃഷ്ണപിള്ള
- ശ്രീ. അഡ്വക്കേറ്റ് ജനാര്ദ്ദനന് പിള്ള
- ശ്രീ. ചെല്ലപ്പന്‍പിള്ള
- ശ്രീ. ഗോപിനാഥന്‍നായര്‍
- ശ്രീ. തുളസീദാസ്
- ശ്രീ. ആര്. രാമചന്ദ്രന്
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. ശശിധരന്‍പിള്ള
- ശ്രീ. രാമചന്ദ്രന് നായര്‍
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
- ശ്രീ. അച്യുതവാര്യര്‍
- ശ്രീ. കേശവന്
- ശ്രീ. കേശവപിള്ള
- ശ്രീമതി ചെല്ലമ്മ
- ശ്രീ. കെ. സുബ്രഹ്മണ്യന് പ്ലാപ്പള്ളി
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. എ. ശശിധരന് നായര്‍
- ശ്രീമതി പി. ലീലാകുമാരി
- ശ്രീമതി ബി. രമാദേവി
- ശ്രീമതി വി. ആര്. സരോജം
- ശ്രീമതി വി. റീന
- ശ്രീ. ജി.ആർ. മധു
സ്കൂളിലെ അധ്യാപകർ - നാളിതുവരെ
ക്രമ സംഖ്യ |
അധ്യാപകന് പേര് | തസ്തിക | വിഷയങ്ങൾ |
---|---|---|---|
1 | മധു ജി.ആർ. | പ്രഥമാധ്യാപകൻ | ഹിന്ദി |
2 | പുലരി ആർ. ചന്ദ്രൻ | യു.പി.എസ്.എ. | ശാസ്ത്രം |
3 | റീന പി. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
4 | ലക്ഷ്മി ബി.എസ്. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
5 | ഷൈജു എസ്.ആർ. | എൽ.പി.എസ്.എ | ഗണിതം, മലയാളം, പരിസര പഠനം |
6 | ബിജു ബി.ജി. | ഹിന്ദി ടീച്ചർ | ഹിന്ദി |
7 | ഷീജു ബി.ജി. | സംസ്കൃതം ടീച്ചർ | സംസ്കൃതം, മലയാളം |
8 | സിന്ധു കുമാരി എൽ. | യു.പി.എസ്.എ | ഇംഗീഷ്, സാമൂഹിക ശാസ്ത്രം |
9 | അഞ്ജലി ജി. | എൽ.പി.എസ്.എ | ഇംഗ്ലീഷ്, മലയാളം |
10 | അഞ്ജു എ.ജെ. | എൽ.പി.എസ്.എ | മലയാളം, ഗണിതം |
11 | മീന എം.ആർ. | ടീച്ചർ | ശാസ്ത്രം, ഗണിതം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഭൗതികസൗകര്യങ്ങള്
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള് അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങള്‍ ആണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങൾ
|
{{#multimaps:8.6939629,76.8031453 |zoom=13}}
ചിത്രശാല
-
കുന്നുവാരം യു.പി.എസിന്റെ കവാടം
-
വിളവെടുപ്പ് 2012
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2016]]