സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2026-27

20:44, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26007 (സംവാദം | സംഭാവനകൾ) ('സ്കൂൾ തുറക്കൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ 2024-25 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭ്യമായിട്ടുള്ള സർക്കുലർ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ തുറക്കൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ

2024-25 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭ്യമായിട്ടുള്ള സർക്കുലർ പ്രകാരമുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ എല്ലാം തന്നെ കൃത്യമായും ഭംഗിയായും കാര്യക്ഷമമായും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൂൾ കെട്ടിടവും പരിസരവും നവീകരിക്കുകയും വൃത്തിയാക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ക്ലാസ്സ്‌ മുറികൾ സജ്ജീകരിക്കുകയും ചെയ്തു.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കൊണ്ട് ഫലപ്രദമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ട്.പോഷകസമൃദ്ധവും ആരോഗ്യദായകവുമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായുള്ള എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ അളവിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിവെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറി സംവിധാനം ഒരുക്കി.സ്കൂൾകെട്ടിടത്തിന്റെയും സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് ഉറപ്പുവരുത്തി. സ്കൂളിൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കി. പരാതിപ്പെട്ടികൾ സ്ഥാപിച്ചു. സ്കൂളിലേക്കുള്ള റോഡും പരിസരവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നു പരിശോധിച്ച് ബോധ്യപ്പെടുത്തി.