എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം/2025-26
| Home | 2026-27 |
വായനാ ദിനം
ജൂൺ 19 വായനാ ദിനം ആചരിച്ചു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവാജിക നിത്യാനന്ദ പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ഉമാദേവി എ ജി വായനാ ദിനം ഉദ്ഘാടനം ചെയ്തു. അതോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. കവിതാശകലങ്ങൾ പാടിയും കഥകൾ പറഞ്ഞും വായന എങ്ങനെ ലഹരിയാക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " പി എൻ പണിക്കരുടെ ഈ ആശയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം വായനാ ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുച്ചൊല്ലി. തുടർന്നു പത്താംക്ലാസ്സിലെ ലക്ഷ്‍മി കെ പ്രശസ്ത സാഹിത്യകാരെ പരിചയപ്പെടുത്തി, അനുഗ്രഹ ജോഷി ആസ്വാദനക്കുറിപ്പവതരിപ്പിച്ചു. ഏഴാം ക്ലാസ്സിലെ മാളവികയുടെ കവിതാലാപനവും ഒമ്പതാം ക്ലാസ്സിലെ കുട്ടികളുടെ നാടൻപാട്ടവതരണവുമുണ്ടായി. മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ കുട്ടികൾ ആസ്വാദനക്കുറിപ്പകളവതരിപ്പിക്കുകയും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്‌ജില്ലാതല പരിപാടി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധയിനം മത്സരങ്ങൾക്ക് ശാരദ സ്ക്കൂൾ വേദിയായി. വെസ്റ്റ് ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി ജെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാറാണ്. വിശിഷ്ടാതിഥിയായെത്തിയത് പ്രമുഖ ബാലസാഹിത്യകാരിയും അധ്യാപികയുമായ എൻ സ്മിതയാണ്. കുട്ടികളുടെ ഉള്ളിലുളള കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ഇതിലൂടെ സാധിച്ചു. നാടൻപാട്ട്, ഗാനാലാപനം തുടങ്ങിയ ഇനങ്ങളിൽ ശ്രീ ശാരദയിലെ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. എല്ലാവരുടെയും സഹകരണത്തോടെ പരിപാടി സമാപിച്ചു.