LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

വർഗ്ഗങ്ങൾ (++): (+)

23014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23014
യൂണിറ്റ് നമ്പർLK/2018/23014
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം22
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ലീഡർഅഹ്‌സൻ മുത്തഖി
ഡെപ്യൂട്ടി ലീഡർഇശൽ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനി പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനിത ബി
അവസാനം തിരുത്തിയത്
15-01-2026Binipk
അംഗങ്ങൾ - യൂണിറ്റ് 1
S NO AD.NO NAME
1 28871 Eshal Fathima
2 29548 Razal Rafi P M
3 29501 Amrin K A
4 28821 Ahsanmuthaqi M A
5 29592 Hana Fathima E M
6 28912 Sivani C S
7 28757 Ananda Krishna P S
8 28702 Thamanna P S
9 29552 Zenha Basheer
10 29522 Nainika K S
11 29658 Muhammed Sadath
12 28814 Amil Sadath K A
13 29652 Anandh Krishna V V
14 28791 Ramsiya C H
15 28789 Muhammed Ameer C S
16 29525 Lakshmi A G
17 28766 Najiya Sherin P N
18 28745 Hiba Fathima M M
19 28834 Abhiram K P
20 28705 Nourin Hanna K M
21 29638 Muhammad Favas P N
22 28916 Adhwaith Krishna N R

വർഗ്ഗങ്ങൾ (++): (+)

യൂണിഫോം വിതരണം

പ്രിലിമിനറി ക്യാമ്പ്

2024 - 27 ബാച്ചിൻ്റെ  ക്യാമ്പ് പ്രിലിമിനറി   ക്യാമ്പ് 24 / 07 / 2024 ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 22 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് ഹനീഫ മാഷും SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു.

അവധിക്കാല ക്യാമ്പ്  27/05/2025

എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് മാസം 27 ആം തീയതി നടന്നു. രാവിലെ 9 30ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 22 കുട്ടികളും കെ  വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. റീൽ നിർമ്മാണം,ക്യാമറ ഉപയോഗം,വീഡിയോ എഡിറ്റിംഗ്, പ്രമോ വീഡിയോ നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി.   പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് ലീഡർ അഹസാൻ മുത്തക്കി നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ബോധവൽക്കരണം 10/06/2025

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് ബോധവൽക്കരിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഇതിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്നും ഇതിൽ അംഗമാകാൻ ജൂൺ 17 നുള്ളിൽ അപേക്ഷ നൽകി ജൂൺ 25ന് നടക്കുന്ന പരീക്ഷയിൽ ആദ്യം എത്തണമെന്നും ലിറ്റിൽ കൈറ്റ്സ് ലീഡർ അഹ്സാൻ നേതൃത്വത്തിലുള്ള ടീം എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളിലും കയറി വിശദീകരിച്ചു

അനിമേഷൻ ക്ലാസ് 1 11/06/2025

24- 27 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് പതിനൊന്നാം തീയതി നടന്നു അനിമേഷൻ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഓപ്പൺ ടൂൺ സ് പരിചയപ്പെടുത്തി Plane പറത്തുന്നതോടൊപ്പം ശബ്ദവും കൊണ്ടുവന്നു

സ്കൂൾതല ക്യാമ്പ് phase 2 22/10/2025

എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് phase 2 ഒക്‌ടോബർ 22 ആം തീയതി നടന്നു. രാവിലെ 10.00ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. എടവിലങ് സ്‌കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 23 കുട്ടികളും കെ  വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും അനിത ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. ഗെയിം നിർമ്മാണം(പ്രോഗ്രാമിങ് ), അനിമേഷൻ  (ഓപ്പൺടൂൺസ് )എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി.   പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് സെക്കൻഡ് ലീഡർ ഇശൽ ഫാത്തിമ നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു

റോബോട്ടിക് ശിൽപ്പശാല 09,12,13-012025

പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുമായി  .റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായാണ് പരിശീലനം ഉണ്ടായിരുന്നത് . ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ),  പ്രോസസർമൈക്രോകൺട്രോളറുകൾ),  ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.രണ്ടാമത്തെ സെഷനിൽ   . പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ  ചെയ്തു .9, 12 13 തീയതികളിലായി 232 കുട്ടികൾക്ക് പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും പത്തിലെ ഐടി എടുക്കുന്ന അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി