കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ

17:30, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:Al_Manar_HSS_Edathala.jpg എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന …)

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അണ്‍ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌. 1995 ല്‍ ഹൈസ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1998 മാര്‍ച്ചില്‍ ആദ്യത്തെ ബാച്ച്‌ കുട്ടികള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതി.2003 ല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വരെ ഇപ്പോള്‍ പ്രവര്‍ത്തിയ്‌ക്കുന്നു.670 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു.35 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഉണ്ട്‌. ഈ സ്‌ക്കൂളില്‍ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്‌,സയന്‍സ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കായിക പരിശീലനത്തിനായി ഫുട്‌ബോള്‍ കോര്‍ട്ട്‌,ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂള്‍ ബസ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌