സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിന്റെ 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് പ്രവേശനോത്സവ പരിപാടികളോടെ തുടക്കം കുറിച്ചു.പുതിയതായി സ്കൂളിൽ എത്തിയ നവഗതരായ വിദ്യാർത്ഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് അസംബ്ലിയിൽ പ്രവേശനോത്സവ പരിപാടികൾക്ക് ബഹു. ഹെഡ്‍മിസ്ട്രസ്സ് സിസിലി ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ ജോസ് അന്ത്യംകുളം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് വട്ടം തൊട്ടിയിൽ ജിമ്മി എല്ലാ കുട്ടികൾക്കും നല്ലൊരു അധ്യാന വർഷം ആശംസിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രവേശനോത്സവ ഗാനം എല്ലാ കുട്ടികളെയും കേൾപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി സന്തോഷ ദിനം പങ്കിട്ടു.
പരിസ്ഥിതി ദിനം(June 5)
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക സിസിലി ടീച്ചർ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് എക്കോ ക്ലബ് കൺവീനർ ശ്രീ സജി സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. ഒപ്പം വിദ്യാർത്ഥി പ്രതിനിധി ഇവാനിയുടെ സന്ദേശം, കുട്ടികളുടെ പ്രകൃതി സംരക്ഷണ ഗാനം എന്നിവ ഉണ്ടായിരുന്നു. ബഹു. പ്രധാനാധ്യാപിക സിസിലി ടീച്ചർ വൃക്ഷത്തൈ കുട്ടികൾക്ക് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. എച്ച് എസ് വിഭാഗത്തിൽ ചിത്രരചന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.
ബഷീർ ദിനം (July 5)
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ ബഷീറിൻറെ ചിത്രം പ്രദർശിപ്പിച്ച് തുടർന്ന് അദ്ദേഹത്തെ കുറിച്ചുള്ള ജീവചരിത്രം പരിചയപ്പെടുത്തിയത് 10 C-യിൽ പടിക്കുന്ന മാളവിക ആയിരുന്നു പരിചയം നൽകിയത്. കഥാപാത്രങ്ങളെ ആസ്പദമാക്കി പ്രചരണ വേഷ മത്സരവും ഉണ്ടായിരുന്നു.കൂടാതെ പതിപ്പ് നിർമ്മാണം,വാങ്ങമയചിത്രം, കഥാപാത്രങ്ങളുടെ അവതരണം എന്നിവയും ഉണ്ടായിരുന്നു. കൂടാതെ ഏഴാം ക്ലാസ്സിലും ബഷീർ ദിന ക്വിസ്സ് മത്സരവും നടത്തി.
ചാന്ദ്രദിനം ആഘോഷം(July 21)
ചാന്ദ്രദിന ക്വിസ്സ് ,പോസ്റ്റർ നിർമ്മാണം,കൊളാഷ് ,പ്രദർശനം ,വർക്കിംഗ് മോഡൽ ,ഡിജിറ്റൽ magazine എന്നീ വിവിധങ്ങളായ പരിപാടികൾ നടത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ക്ലബ്ബ് ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് പരിശീലനം
2026 ജനുവരി 9, 12, 13 തീയതികളിലായി ലിറ്റിൽ കൈറ്റിലെ ഒമ്പതാം ക്ലാസ് ബാച്ചിന്റെ നേതൃത്വത്തിൽ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്ക് റോബോട്ടിക്സ് ക്ലാസ് എടുക്കുകയുണ്ടായി. മിസ്ട്രസുമാരായ സ്വപ്ന ടീച്ചർ, ജൂലി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ക്ലാസുകൾ നടന്നത്. ഈ ക്ലാസ്സിലൂടെ റോബോട്ടുകളുടെ ഉപയോഗത്തെക്കുറിച്ചും ആർനോ യുഎൻഓ കിറ്റ് എങ്ങനെ കൈകാര്യം ചെയ്യണം എന്നും വ്യക്തമായി ക്ലാസ് കൊടുത്തു. ക്ലാസിനു ശേഷം വളരെ നല്ല ഫീഡ്ബാക്ക് പത്താം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് ലഭിച്ചു .
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
എടൂർ വികാസ് ഭവനിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.