ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
റോബോട്ടിക് വർക്ക് ഷോപ്പ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 25 ന് ശനിയാഴ്ച ഏകദിന റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. സീനീയർ അസിസ്റ്റന്റ് വി അബ്ദുൽ സലീം അധ്യക്ഷനായി. ഇവോൾവ് റോബോട്ടിക്സുമായി സഹകരിച്ചായിരുന്നു പരിപാടി. റോബോട്ടുകൾ നിർമ്മിച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജാഗ്രതസമിതിയുടെയും സൈക്കോ സോഷ്യൽ കൗൺസിലിങ് സർവിസിന്റെയും ടീൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വ്യക്തി ശുചിത്ത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരകാല ശരീര വളർച്ചയുടെ ഭാഗമായുള്ള ശരീര സ്രവങ്ങളുടെയും മറ്റും ഏറ്റക്കുറച്ചിലുകളും ചിന്ത വൃതിയാനവും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക പിരിമുറുക്കങ്ങളും ലഘുകരിക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്സ്.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. റംന എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഡോ. സി പി ബിന്ദു, കെ മുബീന, സിഷ ഫിലിപ്പ്, ആശ ഗണേഷ് എന്നിവർ സംസാരിച്ചു.