ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജി മിനി അധ്യക്ഷയായി. സ്കൂൾ പരിസരത്ത് പച്ചക്കറി തൈകൾ നട്ട് തോട്ടം തയ്യാറാക്കി.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനം ആചരിച്ചു
പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. വിമുക്തി ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂളിലെ 1400 കുട്ടികളും അധ്യാപകരും ലഹരി മുക്ത പ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ട് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലീം അധ്യക്ഷനായി. അസിസ്റ്റൻറ് എക്സൈസ് ഓഫീസർ എം സുനിൽ വിശിഷ്ടാതിഥിയായി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ പരിസ്ഥിതി ദിന സന്ദേശം നൽകി.
ക്വിസ്, പോസ്റ്റർ രചന, പ്രഭാഷണം, കവിതാലാപനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കെ അബ്ദുൽ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, ഡോ. സിപി ബിന്ദു, ജി മിനി എന്നിവർ സംസാരിച്ചു.
വായന മാസം - അദ്ധ്യാപകർക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
വായന മാസാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ഗൂഗിൾ ഫോം വഴി നടത്തിയ മത്സരത്തിൽ പി ടി സിറാജിദ്ദീൻ ഒന്നാം സ്ഥാനം നേടി. മഹേഷ് പി കെ, നദീറ എ കെ എസ് എന്നിവർ രണ്ടാം സ്ഥാനവും ശ്രീരഞ്ജിനി കെ, നീന, ജ്യോതിശ്രീ എന്നിവർ മൂന്നാം സ്ഥാനവും നേടി.
രക്ഷിതാക്കൾക്ക് പ്രശ്നോത്തരി മത്സരം
വായനയുടെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് വായന മാസാചരണത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ രക്ഷിതാക്കൾക്കുവേണ്ടി സകുടുംബം പ്രശ്നോത്തരി സംഘടിപ്പുച്ചു. അനോമ ബിനീഷ് & ഫാമിലി ഒന്നാം സ്ഥാനവും ദേവാഞ്ജന പ്രസോദ് & ഫാമിലി രണ്ടാം സ്ഥാനവും പാർവണ & ഫാമിലി മൂന്നാം സ്ഥാനവും നേടി.
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
കലയുടെയും വായനയുടെയും പ്രാധാന്യം ഉൾക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം 2025 ജൂൺ 26 ന് നടന്നു. എച്ച് എം മഹേഷ് സർ അധ്യക്ഷത വഹിച്ച പരിപാടി വിദ്യാരംഗം കോഡിനേറ്ററും, സാഹിത്യകാരനും, അധ്യാപകനുമായ ശ്രീ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ എസ് സിന്ധു, എ വി മുഹമ്മദ്, വി അബ്ദു സ്സലിം, കെ അബ്‌ദുസ്സലിം, വി എച്ച് അബ്ദുൾ സലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വി പി വിന്ധ്യ സ്വാഗതവും പി കെ പ്രശാന്ത് നന്ദിയും പറഞ്ഞു.
നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം
രക്ഷിതാക്കൾക്ക് കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിച്ചു.
പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന്റെ തനത് പദ്ധതിയായ നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് കഥ, കവിത രചന മ്തസരങ്ങൾ നടത്തി. കവിത രചന മത്സരത്തിൽ ദിവ്യ കെ (M/o ദേവപ്രിയ 8 G), സഫീറ (M/oഫിസ മറിയം 9 B), പ്രിയ കെ കെ (M/o സാൻവിക 8 G) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ നേടി. കഥാമത്സരത്തിൽ ദിവ്യ കെ (M/o ദേവപ്രിയ 8 G), ഹാഷിറ ടി (M/o ഫാത്തിമ പി കെ 8 F), സഫീറ (M/oഫിസ മറിയം 9 B) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ലൈബ്രറി കൗൺസിൽ, മലയാള വിഭാഗം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയാണ് നിരുപമം-മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം എന്നത്.
അത്‌ലറ്റൺ 2K25 സ്ക്കൂൾ കായികോത്സവം.
സ്ക്കൂൾ സ്പോട്സ് മീറ്റ് 2025 സപ്തംബർ 17 ന് നടന്നു. മത്സര പരിപാടികളുടെ ഭാഗമായി മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ പി കെ മഹേഷ്, പ്രിൻസിപ്പൽ ഡോ. സിന്ധു ഇ എസ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25)
സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25) 2025 സപ്തംബർ 26 ന് നടന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള മേളകളാണ് സ്പെക്ട്ര 2K25 ന്റെ ഭാഗമായി നടന്നത്.
സൃഷ്ടി 2K25: സ്ക്കൂൾ കലോത്സവം
ഈ വർഷത്തെ സ്ക്കൂൾ കലോത്സവം, സൃഷ്ടി 2K25 2025 ഒക്ടോബർ 9, 10 തിയ്യതികളിലായി നടന്നു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് മൈലാഞ്ചി മൊഞ്ച് ഫെയിമും പ്രശസ്ത പിന്നണി ഗായികയുമായ ഫാരിഷ ഹുസൈൻ വിശിഷ്ടാതിഥിയായിരുന്നു. മൂന്ന് വേദികളിലായി നടന്ന പരിപാടി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂട്യൂബ് ലൈവായി പ്രക്ഷേപണം ചെയ്തു.
റോബോട്ടിക് വർക്ക് ഷോപ്പ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 25 ന് ശനിയാഴ്ച ഏകദിന റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. സീനീയർ അസിസ്റ്റന്റ് വി അബ്ദുൽ സലീം അധ്യക്ഷനായി. ഇവോൾവ് റോബോട്ടിക്സുമായി സഹകരിച്ചായിരുന്നു പരിപാടി. റോബോട്ടുകൾ നിർമ്മിച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അധ്യാപകന്റെ സ്നേഹ സമ്മാനം; കുടിവെള്ള പദ്ധതി സമർപ്പിച്ചു.
പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അറബി അധ്യാപകനായ എ വി മുഹമ്മദ് മാസ്റ്ററുടെ സ്നേഹ സമ്മാനമായി 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന തരത്തിൽ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ പദ്ധതി സമർപ്പണം എ വി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രത്യേകം തയ്യാറാക്കിയ കുടിവെള്ള ശുചീകരണ പ്ലാന്റിൽ കിണർ വെള്ളം എല്ലാതരത്തിലുമുള്ള അഴുക്കുകളും നീക്കുകയും ബാക്ടീരിയകളെ അടക്കം നശിപ്പിക്കുകയും ചെയ്ത ശേഷമാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. മുഴുവൻ ക്ലാസുകളിലേക്കും എത്തുന്ന തരത്തിൽ ഏഴ് ഭാഗങ്ങളിലായി 14 ടാപ്പുകളും വെള്ളം ശേഖരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളോളം കാത്തിരുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കുടിവെള്ളം വീട്ടിൽ നിന്ന് സ്വന്തം ബാഗിൽ വഹിച്ചു കൊണ്ടുവരേണ്ട പ്രയാസം കുട്ടികൾക്ക് ഒഴിവാകും.
പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വി അബ്ദുൽ സലീം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി കെ മഹേഷ്, പ്രിൻസിപ്പാൾ ഇ എസ് സിന്ധു, എം പി ടി എ ചെയർ പേഴ്സൺ ജാസ്മിൻ, കെ അബ്ദുസലീം, കെ മുബീന, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജാഗ്രതസമിതിയുടെയും സൈക്കോ സോഷ്യൽ കൗൺസിലിങ് സർവിസിന്റെയും ടീൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വ്യക്തി ശുചിത്ത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരകാല ശരീര വളർച്ചയുടെ ഭാഗമായുള്ള ശരീര സ്രവങ്ങളുടെയും മറ്റും ഏറ്റക്കുറച്ചിലുകളും ചിന്ത വൃതിയാനവും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക പിരിമുറുക്കങ്ങളും ലഘുകരിക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്സ്.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. റംന എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഡോ. സി പി ബിന്ദു, കെ മുബീന, സിഷ ഫിലിപ്പ്, ആശ ഗണേഷ് എന്നിവർ സംസാരിച്ചു.
ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതിയുടെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജാഗ്രത സമിതി അംഗങ്ങളെ പച്ച റിബൺ ധരിപ്പിച്ച് സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലിം അധ്യക്ഷനായി. സ്കൂൾ കൗൺസിലർ സിഷ ഫിലിപ്പ് ക്ലാസ്സ് നയിച്ചു. വി എച്ച് അബ്ദുൾ സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, ഡോ. സി പി ബിന്ദു എന്നിവർ സംസാരിച്ചു.
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പൂനൂർ: ക്ലാസ്സ് മുറികളിൽ ഹൈടെക് സംവിധാനം, സ്കൂളുകളിൽ ലിഫ്റ്റ് തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂളുകളും വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന സൗഹൃദ അന്തരീക്ഷമുള്ളതുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബിജിത്ത് ബാൽ, എം പി ടി എ പ്രസിഡന്റ് ഇ പി ജാസ്മിൻ തൗഫീഖ്, ടി സി രമേശൻ മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, കെ കെ അബ്ദുൽ നാസർ, ടി പ്രഭാകരൻ, എസ് നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എൻ അജിത്ത് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ പി കെ മഹേഷ് നന്ദിയും പറഞ്ഞു.

സാധ്യം -പഠനം ലളിതം പരിഹാര ബോധന പദ്ധതി
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘സാധ്യം പഠനം ലളിതം പരിഹാര ബോധന പദ്ധതി’ ആരംഭിച്ചു. പഠന പിനാക്കാവസ്ഥക്കുള്ള പ്രധാന കാരണമായ നിരക്ഷരത പൂർണമായും ഇല്ലാതാക്കി മികവ് ഉറപ്പ് വരുത്തുന്നതിനുള്ള രണ്ടര മാസത്തേക്കുള്ള ഭാഷ പഠന പദ്ധതിയാണിത്.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ശില്പശാല പ്രശസ്ത സാഹിത്യകാരനും മോട്ടിവേഷൻ സ്പീക്കറുമായ മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. ലൈഫ് കോച്ചും ഇൻ്റർനാഷനൽ ട്രെയിനറുമായ അബ്ദു മാനിപുരം മുഖ്യപ്രഭാഷണം നടത്തി.
സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലീം, എസ് ആർ ജി കൺവീനർ കെ അബ്ദു സലീം, അക്കാദമിക് കോഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, ഡോ. സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സി കെ മുഹമ്മദ് ബഷീർ, സി പി റജിന, എം എസ് സതീഷ് കുമാർ, ഹാബിറ്റസ് അഡ്മിൻ അബ്ദുൾ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ട്രെയിനർ ഇഹ്ജാസ് നജീബ് കോഴ്സ് ബ്രീഫിങ്ങ് നടത്തി. ശ്രദ്ധ കോഡിനേറ്റർ ഷിജിന പോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിച്ച് അബ്ദുൾ സലാം നന്ദിയും പറഞ്ഞു.