48003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48003
യൂണിറ്റ് നമ്പർLK/2025/
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
കൈറ്റ് മെന്റർ 1ശ്രീജിത്ത് എ
കൈറ്റ് മെന്റർ 2ഷമീല.പി
അവസാനം തിരുത്തിയത്
14-10-2025Shameelapoovvathi


അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.