സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്
2025 ലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20 നോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീമതി മഞ്ജു സേവ്യർ ബോധവത്കരണം നടത്തി. കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം റോബോ ഫെസ്റ്റ് എന്നിവ നടത്തി.