ഡി വി എൽ പി എസ് വടമ
ഡി വി എൽ പി എസ് വടമ | |
---|---|
വിലാസം | |
വടമ | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 23536 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മാള ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി വടമ വില്ലേജില്‍ വടമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ദേവിവിലാസം ലോവര്‍ പ്രൈമറി സ്ക്കൂള്‍.1099-ാം ആണ്ട് മേടമാസത്തില്‍ പാമ്പ്ലിയത്ത് അച്യുതന്‍നായര്‍ എന്‍.എസ്.എസ് കരയോഗസമിതിയുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് സ്ക്കൂള്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.ഗ്രാമത്തിലെ പ്രമുഖ തറവാടായിരുന്ന മുതുകുറ്റിപ്പറമ്പില്‍ തറവാട്ടുവക 1 എക്കര്‍ നിലം നികത്തിയ ഭൂമിയിലാണ് വിദ്യാലയം ആരംഭിച്ചതും ഇന്നുവരെ നിലകൊള്ളുന്നതും. സ്ക്കൂളിന് സമീപത്തായി ഒരു ഭഗവതി ക്ഷേത്രമുണ്ട്. ഈ ഭഗവതിയുടെ നാമധേയമാണ് സ്ക്കൂളിന്. ഒാലമേഞ്ഞതായിരുന്നു ആദ്യത്തെ കെട്ടിടം.
വിദ്യാലയത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. പിന്നീട് അഷ്ടമിച്ചിറയിലും മറ്റ് സമീപഗ്രാമപ്രദേശങ്ങളിലും സ്ക്കൂളുകള്‍ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി.അങ്ങനെ ഡിവിഷനുകളുടെ എണ്ണവും. ശങ്കുണ്ണിമേനോന്‍ മാനേജരായിരുന്ന സമയത്ത് എല്‍.പി സ്ക്കൂളിനെ യു.പി സ്ക്കൂളാക്കി ഉയര്‍ത്താന്‍ പരിശ്രമിച്ചു.7-ാം ക്ലാസ്സുവരെ അനുവദിക്കപ്പെട്ടു.എന്നാല്‍ നിയമപരമായ ചില പ്രശ്നങ്ങളില്‍പെട്ട് സര്‍ക്കാര്‍ ആ നടപടി പിന്‍വലിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രം നിലനിന്നു. ഇപ്പോള്‍ ഇതു തുടരുകയും ചെയ്യുന്നു. മലയാള സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ പ്രൊഫ.എം.അച്യുതനും ഈ വിദ്യാലയത്തിന്റെ മാനേജര്‍ സ്ഥാനത്തേക്ക് എത്തിചേര്‍ന്നു.തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലെ സമയക്കുറവുമൂലം എം.ഗോപാലമേനോനെ മാനേജര്‍ സ്ഥാനം ഏല്‍പിച്ച് അദ്ദേഹം ചുമതലയൊഴിഞ്ഞു.
അദ്ദേഹത്തിന്റെ മരണശേഷം എം.ഗംഗാധരമേനോന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.സ്ക്കുളിന്റെ ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. എസ്.ജി ശ്രീലതയാണ്.
2013 മാര്‍ച്ച് മാസത്തില്‍ ഈ വിദ്യാലയമുത്തശ്ശിയുടെ നവതി സമുചിതമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
വായുസഞ്ചാരവും ഒാടിട്ട ഉയര്‍ന്നമേല്‍ക്കുരയും ഉറപ്പും വൃത്തിയുംമുള്ള പഴയ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. വിസ്താരമുള്ള മുറ്റവും മെയിന്‍ റോഡിനോട് ചേര്‍ന്നാണ് സ്ക്കുള്‍ സ്ഥിതിചെയ്യുന്നത്.13 ക്ലാസുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.വൈദ്യുദികരിച്ച ക്ലാസ്റൂമില്‍ ഫാന്‍,ട്യൂബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കായി ടൈലിട്ടതും ജല ലഭ്യതയുള്ളതും ആയ ശുചിമുറികളുണ്ട്.നവീകരിച്ച അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട്.