വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-26

11:32, 1 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) (' == '''പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2025''' == എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2025

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മേരി എലിസബത്ത് നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്,, വിദ്യാർത്ഥികളായ എബിറ്റോ ,ജോവാൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ കാണിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.