ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
|കോട്ടയം നഗരത്തിന്റെ സമീപഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനാന് ഇന്സ്ററിററ്യൂഷന് ഫോര്‍ ഗേള്‍സ് ഹൈസ്കൂള്‍. ബുക്കാനാന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചര്‍ച്ച് മിഷന് സൊസൈറ്റി 1891-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-12-2009 | Bighspallom |
ചരിത്രം
ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില്‍ 1891 – ല്‍ റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ. എ.എച്ച്.ലാഷ് ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2009 - 2010 കാലയളവില്‍ നാട്ടകം പഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന് ഗേള്‍സ് ഹൈസ്കൂള്‍. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല്‍ മാനേജരായും ശ്രീമതി. സുജ റേയ് ജോണ്‍ ഹെഡ് മിസ്ട്രസ്സായും ശ്രീ.റെജി കുര്യന് പി.ടി.എ. പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- കാംപസ് പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യ കേരള ഡയോസിഷന്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 152 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്. ഡോ. തോമസ് സാമുവല്‍ ഡയറക്ടറായും റെവ. സാം റ്റി. മാത്യൂ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സുജ റേയ് ജോണ്‍ ഹെഡ് മിസ്ട്രസ്സായ് പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1891 | റവ. ടി. മാl |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.569267" lon="76.529045" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.546583, 76.517544 bighs pallom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.