ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രഥമാധ്യാപകർക്ക് കെെറ്റ് ശില്പശാല

ഹെെസ്കൂൾ പ്രഥമാധ്യാപകർക്കായി സംഘടിപ്പിച്ച അക്കാദമിക മോണിറ്ററിങ് പരിശീലനം : സെന്റ്മേരീസ് എച്ച്.എസ്.എസ്. പട്ടം

തിരുവനന്തപുരം ജില്ലയിലെ പ്രഥമാധ്യാപകർക്കായി കെെറ്റ് ശില്പശാല സംഘടിപ്പിച്ചു. പട്ടം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനത്തിൽ മന്ത്രി വി.ശിവൻകുട്ടിയും കെെറ്റ് സി.ഇ.ഒ കെ.അൻവർ സാദത്തും ഓൺലെെനായി സംവദിച്ചു. അക്കാദമിക മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കുന്നത് മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു.

തിരുവനന്തപുരം ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, കെെറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജി.എസ്.ബിന്ദു, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.

പത്താം ക്ലാസ് രണ്ടാംഘട്ട ഐ.സി.‍ടി പാഠപുസ്തക പരിശീലനം:റോബോട്ടിക്സ് (ഡി.ആർ.ജി)

റോബോട്ടിക്സ് പരിശീലനം: കെെറ്റ് ജില്ലാ ഓഫീസ്,തിരുവനന്തപുരം

പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനം-ഡി.ആർ.ജി. തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിൽ വച്ച് 14.07.2025 ന് സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദു ജി.എസ്. പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ ശ്രീജ.എസ്, പ്രിയ.എൻ എന്നിവർ പരിശീലനം നയിച്ചു. പാഠപുസ്തകത്തിൽ ആദ്യമായി റോബോട്ടിക്സ് ഉൾപ്പെടുത്തിയതിന്റെ കൗതുകത്തിലാണ് അധ്യാപകർ പരിശീലനത്തിനെത്തിയത്. സ്മാർട്ട് ഹോം ഡോർ, ഓട്ടോമാറ്റിക് സാനിട്ടെെസർ ഡിസ്പെൻസർ, എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ വളരെ ഉത്സാഹപൂർവമാണ് അധ്യാപകർ ചെയ്തത്. പരിശീലനത്തിന്റെ ഫലങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അധ്യാപകർ മടങ്ങി.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.