LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

LITTLE KITES CAMP 2025

2024 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 26ന് ശ്രീകൃഷ്ണ ഹൈസ്കൂൾ നല്ലേപ്പിള്ളി കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 32കുട്ടികളിൽ 30 പേർ പങ്കെടുത്തു. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹൈസ്കൂളിലെ അനുഷ്ക ടീച്ചറാണ് എക്സ്റ്റേണൽ ആർ പി ഉണ്ടായിരുന്നത് ഇതേ സ്കൂളിലെ തന്നെ ബിന്ദുമതി ടീച്ചർ ഇൻറർനാഷണൽ ആർ പി ആയും ക്ലാസുകൾ നയിച്ചു ക്ലാസ് സ്കൂൾ പ്രധാനദ്ധ്യാപിക ശ്രീമതി സുനു സുബ്രഹ്മണ്യം ഉദ്ഘാടനം നിർവഹിച്ചു .ക്യമറാ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ ക്ലാസുകളാണ് ക്യാമ്പിൽ നൽകിയത് .അംഗങ്ങൾ വളരെ ഉത്സാഹത്തോടെ കൂടി ക്യാമ്പിൽ പ്രവർത്തിച്ചു .ക്യാമറ കൈകാര്യം ചെയ്യുന്നതും പ്രമോ വീഡിയോ തയ്യാറാക്കുന്നതുമായ പ്രവർത്തനമയിരുന്നു അന്ന് നടന്നത്. ഇതിൻറെ ഫലമായി കുട്ടികൾ ഒരു പ്രവേശനോത്സവം പ്രമോ വീഡിയോയും  റീൽസുകളും തയ്യാറാക്കി.

പ്രവേശനോത്സവം 2025

 

2025 പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി രാവിലെ 9 മണി മുതൽ ആരംഭിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ശ്രീ സക്കീർ ഹുസൈൻ സാർ നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഹെഡ്മിസ്ട്രസ് ശ്രീമതി. സുനു സുബ്രഹ്മണ്യം, പിടിഎ പ്രസിഡൻ്റ് ശ്രീ.വിജയൻ , മദർ പിടിഎ പ്രസിഡണ്ട് അനന്തലക്ഷ്മി എന്നിവർ സംസാരിച്ചു.ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും ഉണ്ടായിരുന്നു.കൂടാതെ എൻ എം എം എസ് സ്കോളർഷിപ്പ് വിജയിക്ക് അനുമോദനം നൽകി.