കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2025-26
June 2 പ്രവേശനോത്സവം
2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. ജൂൺ 1-ന് ഞായറാഴ്ച തന്നെ പ്രവേശനോത്സവത്തിന്റെ ചുമതല ഉണ്ടായിരുന്ന സോഷ്യൽ സയൻസ് അധ്യാപകർ സ്കൂളും പരിസരവും കുരുത്തോല തോരണങ്ങളും റിബണുകളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിരുന്നു.

നവാഗതരെ സ്വീകരിക്കാൻ ബലൂണുകളും ഇമോജി കട്ട് ചെയ്ത് എടുത്ത മനോഹരമായ പെൻസിലുകളും തയ്യാറാക്കി വെച്ചിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് തൊപ്പിയും ബലൂണും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എല്ലാവർക്കും പ്രവേശനോത്സവ ചടങ്ങിൽ മധുരം നൽകി സ്വീകരിച്ചിരുന്നു. 2025-26 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തത്. ഡോ: P.M.G. നന്ദീശൻ സർ (Rtd. Senior professor, Saha Institute of Nuclear Physics, Kolkata) ആയിരുന്നു. AP അനിൽ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ H.M. ശ്രീ കെ പി ലതീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. PTA പ്രസിഡൻറ് ശ്രീ അഹമ്മദ് കബീർ, കടമ്പൂർ HSS മുൻഗണിത അധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ: ധന്യ നന്ദി പറഞ്ഞു.
ഒന്നാം ക്ലാസ്സിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം മാതൃഭൂമിയുടെ വകയായി ' മിന്നാമിനിക്കിറ്റ് ' നൽകുകയുണ്ടായി. ഡോ : PMG നമ്പീശൻ സാർ കുട്ടികൾക്ക് ചടങ്ങിൽ മിന്നാമിന്നിക്കിറ്റ് നൽകി.
കുട്ടികളുടെ കരോക്കെ ഗാനാലാപനവും സംഗീത അധ്യാപകൻ ബിന്തുപ് മാസ്റ്ററുടെ സംഗീതവിരുന്നും കൊണ്ട് ധന്യമായിരുന്ന ചടങ്ങ്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഉച്ചയോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു
June-7 ലോക ഭക്ഷ്യസുരക്ഷാദിനം

ലോക ഭക്ഷ്യസുരക്ഷാ ദിനം കടമ്പൂർ സ്കൂളിലെ SPC യൂണിറ്റിൻ്റെ കീഴിൽ നടത്തപ്പെടുകയുണ്ടായി, സുരക്ഷിതവും എന്നാൽ രുചികരവുമായ നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൽ എന്ന പരിപാടി കുട്ടികൾക്ക് വേണ്ടി നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾ വിവിധ നാട്ടുവിഭവങ്ങൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യവസ്തുകൾ നിർമ്മിച്ചു.ഇതുമായി ബന്ധപ്പെട്ട Photo/Video ഇവ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം നിർമ്മിച്ചു.
മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനും കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ഉണ്ടാക്കുന്നതിനും വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനും ഒക്കെ തന്നെ കുട്ടികൾക്ക് താൽപര്യം വർധിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യും എന്നതിൽ സംശയമില്ല.
ജൂൺ 13 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) രൂപീകരണം
സ്കൂൾ സംരക്ഷണ പദ്ധതിയുടെ യോഗം 13/6/25നു വെള്ളിയാഴ്ച സ്കൂളിൽ ചേരുകയുണ്ടായി സ്പിജിയുടെ ഇന്റർ ചാർജ് എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീഖലീൽ പദ്ധതിയെ കുറിച്ച് വിശദമായി സംസാരിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം, സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ, കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ ഇവയൊക്കെ തന്നെ ജാഗ്രത സമിതിയിൽ ചർച്ച ചെയ്യപ്പെട്ടു. എന്തു പ്രശ്നവും കുട്ടികൾക്ക് അധ്യാപകരോട് പറയാനുള്ള അന്തരീക്ഷം സ്കൂളിൽ ഉണ്ടാക്കണമെന്നും അതിലൂടെ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാ- ക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായി
പ്രധാന അധ്യാപകൻ K. P. ലതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജി.ഒ ദിലീപ് മാസ്റ്റർ, സി കെ ശ്രീജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ അധ്യാപകർക്ക് പുറമേ സമീപത്തെ കടകളിലെ കച്ചവടക്കാരും, വായനശാലയിലെ പ്രതിനിധികൾ,പഞ്ചായത്ത് മെമ്പർ തുടങ്ങിയവരുംചടങ്ങിൽ ബന്ധിച്ചിരുന്നു.ഇവയെല്ലാം SPG അംഗങ്ങളാണ്
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ധന്യ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
ജൂൺ 19 വായനാദിനാചരണം
വായനാദിനാചരണത്തോട് അനുബന്ധിച്ച്
വൈവിധ്യമാർന്ന പരിപാടികൾ നടത്തു കയുണ്ടായി ജൂൺ 19 ന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു. HM ശ്രീ KP ലതീഷ് കുമാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. LP , UP HS. വിഭാഗം കുട്ടികൾക്കായി താഴെ പറയുന്ന വിവിധ തരം പരിപാടികൾ വായനയനാവാരത്തോട് അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുകയുണ്ടായി.
* വായനാദിന പ്രതിജ്ഞ

* വായനാദിന ക്വിസ്
* പുസ്തകപരിചയം
* വായനാമത്സരം
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
* ക്ലാസ് ലൈബ്രറി രൂപീകരണം
* പുസ്തകവിതരണം
വായനശാലാ സന്ദർശനം
സ്കൂളിനടുത്തുള്ള ജ്ഞാനപ്രദായിനി വായനശാല ശ്രീമതി രഞ്ജിനി ടീചുറുടെ കീഴിൽ കുട്ടികൾ സന്ദർശിക്കുകെയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശരണ്യ കെ യുടെ കവിത ഉൾപ്പെട്ട കലോത്സവ കവിതയുടെ പുസ്തകം വായനശാല പ്രതിനിധിക്ക് കൈമാറു കയും ചെയ്തു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടുകൂടി സ്കൂളിൽ നടത്തപ്പെടുകയുണ്ടായി. Scout, Guides, JRC, NCC, SPC, തുടങ്ങിയ വിവിധ ഗ്രൂപ്പുകളും ഓരോ ക്ലാസിൽ നിന്ന് തിരഞ്ഞെടുത്ത ഓരോ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കുചേർന്നു
ചടങ്ങിൽ Dy. HM ഷിനോജ് മാസ്റ്റർക്ക് SPC, NCC, Scout, Guides ടീമുകൾ പതാക കൈമാറിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ ക്ലബ് കൺവീനർ സുജിത്ത് മാസ്റ്റർ, ലജിത്ത് മാസ്റ്റർ, നിസ്സ ടീച്ചർ എന്നിവർ സംസാരിച്ചു. റോഷി ടീച്ചർ നേതൃത്വം കൊടുത്ത flash mobe മികച്ച നിലവാരം പുലർത്തി. SPC കുട്ടികൾ സ്വന്തമായ അവതരിപ്പിച്ച Flash Mobe ഉം മികവുറ്റതായി. SPC, NCC, JRC, Scout & Guides ഇവയുടെ കീഴിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ജൂൺ 26 ഗണിതശാസ്ത്ര ക്ലബ്

സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ ഉദ്ഘാടനം 20/6/25 ന് St . Joseph Hss Rtd ഗണിതാധ്യാപകൻ ശ്രീ കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥി ആയി എത്തിച്ചേർന്നത് ശ്രീ അനന്തൻ മാസ്റ്റർ ആയിരുന്നു . അദ്ദേഹം ഗണിത ലാബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു .
ചടങ്ങിൽ ഗണിത ക്ലബിലെ 150 കുട്ടികൾ പങ്കെടുത്തിരുന്നു കുട്ടികൾ കൊണ്ടുവന്ന കലാസൃഷ്ടികൾ ഉപയോഗിച്ച് ലാബ് മനോഹരമായി അലങ്കരിച്ചിരുന്നു. കുട്ടികൾക്ക് മികച്ച ഗണിതാനുഭവം നൽകുന്ന പ്രവർത്തനങ്ങൾ ഉദ്ഘാടകൻ്റെ നേത്യത്വത്തിൽ നടന്നു .
ചടങ്ങിൻ്റെ അധ്യക്ഷസ്ഥാനം, ഏറ്റെടുത്തിരുന്നത് ശ്രീ ഷന്നോജ് മാസ്റ്റർ ആയിരുന്നു. Senior Asst . ശ്രീ കെ രാജീവൻ , ശ്രീമതി അനുപ്രിയ , ലിഗിത , കെ. കെ ലത എന്നിവർ സംസാരിച്ചു.