പ്രവേശനോത്സവം ജൂൺ 2

എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2025 ജൂൺ 2 രാവിലെ 10 മണിക്ക് സ്കൂൾ കൺവെൻഷണൽ ഹാളിൽ വച്ച് പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ നടന്നു. ബ്ലോക്ക് മെമ്പർ വത്സമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.  പി കെ മുഹമ്മദ്, റെയിൻസ് പി എ സബിത എന്നിവർ ആശംസകൾ കൈമാറി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. അവധിക്കാലത്ത് കുട്ടികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നുസ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.

സൈക്കിൾ ദിനം ജൂൺ 3

ലോക സൈക്കിൾ ദിനത്തിൽ ജി കെ വി എച്ച് എസ് എസ്. എറിയാട് സൈക്കിൾ റാലി സംഘടിപ്പിച്ചു രാവിലെ 9 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച റാലി എറിയാട് ചന്ത പുതിയ റോഡ് കാരവഴി തിരിച്ച് സ്കൂളിൽ അവസാനിച്ചു

(https://youtu.be/bEPYlRoNr10?si=OTAiCoR3xpvDZl-P click here to view the video)

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു പോസ്റ്റർ നിർമ്മാണം വിത്ത് കൈമാറ്റം ഇലകൾ കൊണ്ട് ജീവികളുടെ രൂപ നിർമ്മാണം ക്വിസ്  മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു

(https://youtu.be/Fs-bI_Mg2_0?si=UzDjYqr9OORVofSw click here to see the video)

അനുമോദനം ജൂൺ 5

School innovation marathon - SIM

കേന്ദ്ര ഗവൺമെൻറിൻറെ പ്രോജക്ട് മത്സരത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രോജക്ടുകളിൽ ഒന്ന് ജികെ വിഎച്ച്എസ്എസ് എറിയാട് സ്കൂൾ ആണ് എന്നുള്ള വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 10 ബി യിൽ നിന്നും പ്രോജക്ട് അവതരിപ്പിച്ച മുഹമ്മദ് നായിഫ് ,മൃദുലേഷ് ,മൃദുൽദേവ് എന്നീ കുട്ടികൾക്കും അവരെ പ്രാപ്തരാക്കിയ അനിത ടീച്ചർ ധന്യ ടീച്ചർ  പ്രത്യേകം അഭിനന്ദനങ്ങൾ കൊടുങ്ങല്ലൂർ ഉപജില്ലയിൽ നിന്നും ഒരു സ്കൂളിന് മാത്രമാണ് സെലക്ഷൻ ലഭിച്ചിട്ടുള്ളത് എന്ന് സന്തോഷ ം അറിയിക്കുന്നു

പ്രസംഗം മത്സരം ചിത്രരചന മത്സരം ജൂൺ 18

പ്രസംഗം മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അഫ്രൻ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ അൻഷാൻ ഒന്നാം സ്ഥാനം നേടി. ചിത്രരചന മത്സരത്തിൽ യുപിയിലെ മിസ്ബ, ഹൈസ്കൂൾ വിഭാഗത്തിൽ അഭിനവ് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനം നേടി

ക്ലാസ്സ്‌ 10 പി ടി എ മീറ്റിങ്

2025 26 അധ്യായ വർഷത്തെ ജി കെ വി എച്ച്എസ്എസ് എറിയാടിലെ പത്താം ക്ലാസിന്റെ പിടിഎ മീറ്റിംഗ് മെയ് മാസം 24ന് മെസ്സ് ഹോളിൽ വെച്ച് നടന്നു. 10:30 ആരംഭിച്ച മീറ്റിംഗിൽ പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആയിരുന്നു. അധ്യാപകനായ ഡൽഹി ടീച്ചർ സിനി ടീച്ചർ മിനി ടീച്ചർ പ്രീതി ടീച്ചർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു 180 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. ഷീജ ടീച്ചർ സ്വാഗതവും ധനശ്രീ ടീച്ചർ നന്ദിയും പറഞ്ഞു മീറ്റിംഗ് നല്ലൊരു അധ്യാന വർഷം ആശംസിച്ചുകൊണ്ട് ഒരു മണിയോടെ അവസാനിച്ചു